കര്‍ഷക ഗവേഷകന്‍െറ കൃഷിയിടത്തില്‍ കൊയ്ത്തുത്സവം

പുലാമന്തോള്‍: കര്‍ഷക ഗവേഷകന്‍ ചോലപ്പറമ്പത്ത് ശശിധരന്‍െറ കൃഷിയിടത്തില്‍ കൊയ്ത്തുത്സവം നടന്നു. പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റീന പെട്ടമണ്ണ, പുലാമന്തോള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.പി. മുഹമ്മദ് ഹനീഫ എന്നിവര്‍ സംയുക്തമായി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. പുലാമന്തോള്‍ പാടശേഖരത്തിലെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് ഇത്തവണ ശശിധരന്‍ കൃഷിയിറക്കിയത്. രാസവളവും കീടനാശിനിയും പ്രയോഗിക്കാതെ തികച്ചും ജൈവ രീതിയിലാണ് കൃഷിയിറക്കിയത്. ജീരതശാല, ഗന്ധകശാല, രക്തശാരി, എന്നീ അത്യപൂര്‍വമായ പോഷകമൂല്യങ്ങളുള്ള ഇനം നെല്ലുകള്‍ക്ക് പുറമെ, ഐശ്വര്യ, ജ്യോതി, ഡിയോ വണ്‍, പൊന്മണി, ഗോപിക എന്നീ ഇനങ്ങളുമാണ് ഇത്തവണ കൃഷി ചെയ്തത്. ഇതില്‍ ഗോപിക എന്ന വിത്തിനം ശശിധരന്‍െറ ഗവേഷണ ഫലമായുണ്ടായതാണ്. ഐശ്വര്യ, ജ്യോതി എന്നീ നെല്‍വിത്തുകള്‍ സംയുക്തമായി ഒമ്പത് വര്‍ഷം തുടര്‍ച്ചയായി കൃഷി ചെയ്തതില്‍നിന്ന് ലഭിച്ച നെല്‍വിത്തായ ഗോപിക ഉല്‍പാദന ശേഷി കൂടിയതാണ്. പെരിന്തല്‍മണ്ണ ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടി.കെ. സദഖ, ബ്ളോക്ക് പഞ്ചായത്തംഗം എം.പി. വേലായുധന്‍, പുലാമന്തോള്‍ കൃഷിഭവന്‍ ഓഫിസര്‍ ശ്രീജിത്ത്, അസിസ്റ്റന്‍റ് ഓഫിസര്‍ സുരാജ്, ഹംസ പാലൂര്‍, കെ. നാസര്‍ മാസ്റ്റര്‍, എന്‍. ഹംസ, ചെറൂത്ത് മുഹമ്മദ്കുട്ടി എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.