തെരട്ടമ്മല്‍ മൈതാനത്ത് സ്ഥിരം ഗാലറി ഒരുങ്ങുന്നു

ഊര്‍ങ്ങാട്ടിരി: കാല്‍പ്പന്തുകളിയുടെ ഈറ്റില്ലമായ തെരട്ടമ്മലിന്‍െറ സ്വന്തം മൈതാനത്തില്‍ സ്ഥിരം ഇരിപ്പിട സൗകര്യം ഒരുങ്ങുന്നു. പി.കെ. ബഷീര്‍ എം.എല്‍.എയുടെ ആസ്തി വികസന നിധിയില്‍നിന്ന് അനുവദിച്ച 20 ലക്ഷം രൂപ ചെലവിട്ടാണ് മൈതാനത്തിന്‍െറ വടക്കുഭാഗത്ത് ഇരിപ്പിടമൊരുക്കുന്നത്. കളിക്കാരുടെയും കളി പ്രേമികളുടെയും സാന്നിധ്യത്തില്‍ ചൊവ്വാഴ്ച വൈകീട്ട് അഞ്ചരക്ക് ഗാലറിയുടെ ശിലാസ്ഥാപന കര്‍മം പി.കെ. ബഷീര്‍ എം.എല്‍.എ നിര്‍വഹിച്ചു. പൊതുമരാമത്ത് വകുപ്പിന്‍െറ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ ഭാഗമായി മാര്‍ച്ച് 31ന് മുമ്പ് പണി പൂര്‍ത്തിയാക്കുകയും ഒന്നാംഘട്ടം പൂര്‍ത്തിയായി വരുന്ന അരീക്കോട് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്‍െറ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനകീയ ഫുട്ബാള്‍ മത്സരം നടക്കവേ താല്‍ക്കാലിക ഗാലറി തകര്‍ന്നുവീണ ദാരുണമായ സംഭവത്തിന്‍െറ ഓര്‍മയിലാണ് മൈതാനത്തില്‍ സ്ഥായിയായ ഇരിപ്പിട സൗകര്യം ഏര്‍പ്പെടുത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച് ഊര്‍ങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എന്‍.കെ. ഷൗക്കത്തലി പറഞ്ഞു. 57 മീറ്റര്‍ നീളത്തില്‍ അഞ്ച് പടികളാണ് ഗാലറിക്കുള്ളത്. അരീക്കോട് ബ്ളോക്ക് പഞ്ചായത്തംഗം പി.കെ. അബ്ദുറഹ്മാന്‍, മുന്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സി.ടി. അബ്ദുറഹ്മാന്‍, അംഗങ്ങളായ കെ. അനൂപ്, കെ.കെ. ഉബൈദുല്ല എന്ന കുഞ്ഞാണി, മിര്‍ഷാദ്, മുന്‍ അംഗം എം. ജ്യോതിഷ് കുമാര്‍, കെ.സി. നാദിഷ് ബാബു എന്നിവര്‍ സംസാരിച്ചു. എന്‍.കെ. യൂസുഫ് സ്വാഗതവും യു. ഷമീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.