കാട്ടാനകള്‍ സൈ്വരവിഹാരം നടത്തുന്നു : ജീവന്‍ പണയംവെച്ച് ചിങ്കക്കല്ല് കോളനിയിലെ ആദിവാസികള്‍

കാളികാവ്: കാട്ടാനകളുടെ ചിന്നംവിളികളില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കല്ലാമൂല ചിങ്കക്കല്ല് കോളനിയിലെ പത്തിലേറെ ആദിവാസികള്‍. വള്ളിപ്പൂള-ചിച്ചിപ്പാറ റോഡിനോട് ചേര്‍ന്നാണ് ഒരു സുരക്ഷയുമില്ലാതെ അമ്പതോളം പേരടങ്ങുന്ന ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നത്. കോളനിയോട് ചേര്‍ന്ന് വനംവകുപ്പ് സ്ഥാപിച്ച സോളാര്‍ വേലികള്‍ പലതും വീണുകിടക്കുകയാണ്. സര്‍ക്കാര്‍ നിര്‍മിച്ച വീടുകള്‍ക്ക് ചുറ്റുമതിലോ വേലിയോ ഇല്ല. ഇതിനടുത്ത സൈലന്‍റ്വാലി ബഫര്‍സോണ്‍ ഒൗട്ട് പോസ്റ്റ് ട്രഞ്ച് കീറി സുരക്ഷിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാട്ടാനയിറങ്ങിയ സ്ഥലം കോളനിക്കടുത്താണ്. കാട്ടാനപ്പേടി കാരണം തോട്ടം തൊഴിലാളികള്‍വരെ കടുത്ത ഭീതിയില്‍ ജോലി ചെയ്യുമ്പോള്‍ ഈ പാവങ്ങളുടെ കാര്യത്തില്‍ അധികൃതര്‍ എന്ത് താല്‍പര്യമെടുക്കുമെന്നറിയില്ല. കഴിഞ്ഞ ദിവസം കാട്ടാന ശല്യം കൂടിയതോടെ ചിങ്കക്കല്ല് കോളനിയോട് ചേര്‍ന്ന് വനം വകുപ്പ് ജീവനക്കാര്‍ കാവലിനത്തെിയിരുന്നു. വനത്തോട് ചേര്‍ന്ന കോളനിക്ക് സ്ഥിരം സുരക്ഷക്ക് സംവിധാനം വേണമെന്നാണ് കോളനിക്കാര്‍ പറയുന്നത്. സോളാര്‍വേലികള്‍ പുന$സ്ഥാപിക്കണമെന്നും ആവശ്യമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.