വെളിയങ്കോട്: പൊന്നാനി-ചാവക്കാട് ദേശീയപാതയിലത്തൊന്‍ കിഴക്കുഭാഗത്തുള്ളവര്‍ക്ക് എളുപ്പവഴിയായ ചേക്കുമുക്ക് ആനപ്പടിയില്‍ നിര്‍മിക്കുന്ന സ്റ്റീല്‍ ഹൈഡ്രോളിക് പാലത്തിന്‍െറ സാങ്കേതിക തടസ്സങ്ങള്‍ നീക്കിയതായി പി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ. വെളിയങ്കോട് പഞ്ചായത്തിലെ ആനപ്പടിയില്‍ കനോലി കനാലിന് കുറുകെ വാഹന ഗതാഗത സൗകര്യത്തോടെ പാലം പണിയാന്‍ 113 ലക്ഷം രൂപ വകയിരുത്തി വര്‍ഷങ്ങള്‍ രണ്ടു കഴിഞ്ഞു. പാലക്കാട് സാങ്കേതിക വിഭാഗത്തില്‍നിന്ന് അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍പ്രവര്‍ത്തനം നടന്നിരുന്നില്ല. ഒരു വര്‍ഷം മുമ്പ് ആനപ്പടിയില്‍ മണ്ണ് പരിശോധന നടത്തിയിരുന്നു. രണ്ടു വര്‍ഷം മുമ്പ് പദ്ധതിക്കായി 113 ലക്ഷം രൂപ വകയിരുത്തിയതോടെയാണ് ടെന്‍ഡര്‍ ക്ഷണിച്ചത്. പാലത്തിന്‍െറ സിവില്‍ പാര്‍ട്ട് മാത്രം ടെന്‍ഡര്‍ നല്‍കിയതിനാല്‍ ആരും എത്തിയിരുന്നില്ല. പാലത്തിന്‍െറ സിവില്‍-മെക്കാനിക് വിഭാഗങ്ങള്‍ യോജിക്കാത്തതും തടസ്സമായി മാറി. ശ്രീരാമകൃഷ്ണന്‍ എം.എല്‍.എയുടെ പരിശ്രമഫലമായി സിവില്‍-മെക്കാനിക്കല്‍ ഭാഗങ്ങള്‍ ഒന്നിച്ചാണ് ടെന്‍ഡര്‍ നല്‍കിയത്. കൊല്ലത്തെ ഇന്‍ലാന്‍ഡ് വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് വിഭാഗം ഡയറക്ടറാണ് ടെന്‍ഡര്‍ നടപടികള്‍ സ്വീകരിച്ചിട്ടുള്ളത്. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ പ്രവൃത്തി തുടങ്ങാനാകുമെന്ന് എം.എല്‍.എ പറഞ്ഞു. പാലം പണി പൂര്‍ത്തിയാകുന്നതോട എരമംഗലം, മാറഞ്ചേരി, ചങ്ങരംകുളം, നരണിപ്പുഴ ഭാഗത്തുനിന്ന് ദേശീയപാതയിലേക്ക് എത്താനുള്ള എഴുപ്പവഴിയായി മാറും. ആനപ്പടിയില്‍ യാത്രാസൗകര്യക്കുറവ് മൂലം പഞ്ചായത്തിലെ വെളിയങ്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് വിദ്യാര്‍ഥികളും ജീവനക്കാരും നാട്ടുകാരും ആശ്രയിക്കുന്നത് പഞ്ചായത്ത് നിര്‍മിച്ച താല്‍ക്കാലിക പാലമാണ്. സ്റ്റീല്‍ ഹൈഡ്രോളിക് പാലം ആയതിനാല്‍ നിര്‍മാണ പ്രവൃത്തികള്‍ വേഗത്തിലാക്കാം. കനോലി കനാലിന് മുകളില്‍ ആയതാണ് ഹൈഡ്രോളിക് രീതിയില്‍ ആക്കാന്‍ കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.