സര്‍ക്കാറിന്‍െറ സീറോ ലാന്‍ഡ്ലെസ് പദ്ധതി ‘പാറപ്പുറത്ത്’

വണ്ടൂര്‍: തിരുവാലി പഞ്ചായത്തില്‍ ഭൂരഹിതര്‍ക്ക് വീടു വെക്കാന്‍ സര്‍ക്കാര്‍ കണ്ടത്തെിയത് കരിങ്കല്‍ ക്വാറി. സീറോ ലാന്‍ഡ്ലെസ് പദ്ധതിയിലുള്‍പ്പെടുത്തി വില്ളേജിലെ നടുവത്ത് കൂറ്റമ്പാറയില്‍ കണ്ടത്തെിയ 16 ഏക്കര്‍ മിച്ചഭൂമിയാണ് വിവാദങ്ങളിലേക്ക് നീങ്ങുന്നത്. 16 ഏക്കറില്‍ മൂന്ന് ഏക്കര്‍ മാത്രമാണ് മേല്‍മണ്ണ് മാത്രമുള്ള കരഭൂമി. ബാക്കി ഉറച്ച പാറയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് നടുവത്ത് മനയില്‍നിന്ന് മിച്ചഭൂമിയായി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലമാണിത്. ഇതില്‍പെട്ട കരഭൂമി നേരത്തെ പലര്‍ക്കും പതിച്ചുകൊടുത്തു. ഇവിടെ വീടുവെക്കാന്‍ കഴിയില്ളെന്ന് മാത്രമല്ല, കുടിവെള്ളവും കിട്ടാന്‍ പ്രയാസമാണ്. കൂടാതെ കുന്നിന്‍പുറമായതിനാല്‍ എത്തിപ്പെടാനും ബുദ്ധിമുട്ടാണ്. അഞ്ചു വര്‍ഷം ഇവിടെ ക്വാറി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് നാട്ടുകാരുടെ പരാതി പ്രകാരം നിര്‍ത്തിവെക്കുകയായിരുന്നു. ഈ സ്ഥലത്ത് മൂന്ന് സെന്‍റ് വീതം നല്‍കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനായി റവന്യു ഉദ്യോഗസ്ഥന്‍െറ നേതൃത്വത്തില്‍ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് സ്ഥലം നിരപ്പാക്കുകയാണ്. എന്നാല്‍, കുറച്ച് താഴ്ചയില്‍ മണ്ണ് നീക്കി കഴിഞ്ഞാല്‍ പിന്നീട് പാറയാണ് കാണുന്നത്. പാറയുള്ള പ്രദേശത്ത് വീട് നിര്‍മാണവും താമസവും പ്രയാസമാകുന്നതോടെ ആളുകള്‍ കിട്ടുന്ന വിലക്ക് വിറ്റൊഴിവാക്കും. ഇത് സര്‍ക്കാര്‍ ഭൂമി വീണ്ടും സ്വകാര്യവ്യക്തികളുടെ കൈയിലത്തൊന്‍ കാരണമാകും. പ്രസ്തുത സ്ഥലത്തിന് തൊട്ടടുത്ത് മുമ്പ് നല്‍കിയ പല സ്ഥലങ്ങളും ഇപ്പോള്‍ മറിച്ചു വിറ്റതായും ആരോപണമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.