വള്ളിക്കുന്ന്: കാലിക്കറ്റ് സര്‍വകലാശാല കാമ്പസിനടുത്ത് വില്ലൂന്നിയാല്‍ പരദേവതാ ക്ഷേത്ര ശാന്തിക്കാരന്‍െറ വീടിന് നേരെ ആക്രമണം. കൊടുങ്ങല്ലൂര്‍ സ്വദേശി ദേവന്‍ നമ്പൂതിരിയുടെ വീട്ടില്‍ ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷം വെള്ളം ചോദിച്ചത്തെിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. ഉറങ്ങുകയായിരുന്ന ദേവന്‍ നമ്പൂതിരിയെ വാതിലില്‍ മുട്ടി വിളിക്കുകയായിരുന്നു. സംഘത്തിന്‍െറ പെരുമാറ്റത്തില്‍ സംശയം തോന്നിയ ദേവന്‍ നമ്പൂതിരി വാതില്‍ തുറന്നില്ല. തുടര്‍ന്ന് അക്രമിസംഘം വീടിന്‍െറ ജനല്‍ ചില്ലുകള്‍ കുപ്പികൊണ്ട് അടിച്ച് തകര്‍ത്തു. അപരിതരായിരുന്നു അക്രമികള്‍. ക്ഷേത്രത്തിന്‍െറ കുറച്ച് അകലെയുള്ള ക്വാര്‍ട്ടേഴ്സിലായിരുന്നു ദേവന്‍ നമ്പൂതിരി ആദ്യം താമസിച്ചിരുന്നത്. ക്ഷേത്രത്തിനടുത്തുള്ള പുതിയ താമസസ്ഥലത്തേക്ക് ദിവസങ്ങള്‍ക്ക് മുമ്പാണ് മാറിയത്. ക്വാര്‍ട്ടേഴ്സിലുള്ള സാധനങ്ങള്‍ ക്ഷേത്രത്തിന് സമീമുള്ള താമസസ്ഥലത്തേക്ക് മാറ്റുന്നതിനിടെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മദ്യപിച്ചത്തെിയ ഒരാള്‍ ശാന്തിക്കാരനെ അക്രമിച്ചിരുന്നു. ക്ഷേത്ര സംരക്ഷണ സമിതി തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി. തേഞ്ഞിപ്പലം എസ്.ഐ പി.എം രവീന്ദ്രന്‍െറ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തത്തെി പരിശോധന നടത്തി. ക്ഷേത്രത്തിന് സമീപം സര്‍വകലാശാലാ കാമ്പസില്‍ താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയിരുന്ന ഷെഡ് ക്രമസമാധാന പ്രശ്നം കണക്കിലെടുത്ത് പൊലീസ് പൊളിച്ച് നീക്കിയിട്ടുണ്ട്. അസമയത്ത് ഇവിടെ ആളുകള്‍ ഇരിക്കുന്നതായ പരാതിയെ തുടര്‍ന്നാണ് പൊളിച്ചത്. ശാന്തിക്കാരനെതിരായ ആക്രമണത്തില്‍ പരിസരവാസികള്‍ പ്രതിഷേധ യോഗം നടത്തി. ടി. ജനാര്‍ദനന്‍ അധ്യക്ഷത വഹിച്ചു. കെ.വി. രാമന്‍കുട്ടി, ഡോ. യു.വി.കെ. മുഹമ്മദ്, സി. മൊയ്തുട്ടി, ബാല സുബ്രഹ്മണ്യന്‍, വിജയന്‍ എന്നിവര്‍ സംസാരിച്ചു. അക്രമ സംഭവത്തില്‍ പ്രതിഷേധിച്ച് വില്ലൂന്നിയാല്‍ അങ്ങാടിയില്‍ വ്യാപാരികള്‍ ഉച്ചവരെ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.