വേങ്ങര: കണ്ണമംഗലം പഞ്ചായത്തില്‍ ചേറൂരിലെ ജി.എം.യു.പി സ്കൂളിന് മൂന്ന് കോടി രൂപ ചെലവിട്ട് കെട്ടിട നിര്‍മാണം പൂര്‍ത്തിയാക്കി. ഗംഭീരമായ ഉദ്ഘാടനം നടന്നിട്ടും കുട്ടികള്‍ പഠിക്കുന്നത് പൊളിഞ്ഞുവീഴാറായ ഇരുനില കെട്ടിടത്തില്‍. പൊതുമരാമത്ത് വകുപ്പിന്‍െറ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്ത കെട്ടിടത്തിലാണ് ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ പഠിക്കുന്നത്. ഈ കെട്ടിടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും സുരക്ഷിതരല്ളെന്നും ഉടന്‍ പുതിയ കെട്ടിടത്തിലേക്ക് മാറണമെന്നും പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ എന്നിവരുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച പുതിയ കെട്ടിടത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകള്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുഖേന നടന്നെങ്കിലും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് ഉടക്കിടുകയായിരുന്നു. പ്രധാനാധ്യാപകന്‍ നേരിട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരെ കണ്ടെങ്കിലും ഭരണസമിതി നിര്‍ദേശം കിട്ടിയതിന് ശേഷം പുതിയ കെട്ടിടത്തിലേക്ക് മാറിയാല്‍ മതിയെന്നാണ് ഹെഡ്മാസ്റ്റര്‍ക്ക് ലഭിച്ച മറുപടി. ഭരണസമിതികൂടി തീരുമാനിച്ച ശേഷം പുതിയ കെട്ടിടത്തില്‍ അധ്യയനം തുടങ്ങിയാല്‍ മതിയെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രേഖാമൂലം ഹെഡ്മാസ്റ്ററെ അറിയിച്ചു. ആധുനിക സൗകര്യങ്ങളുള്ള ടോയ്ലറ്റ് ബ്ളോക്ക് ഉള്‍പ്പെടെ നിര്‍മിച്ച രണ്ട് ബ്ളോക്ക് കെട്ടിടങ്ങളാണ് പുതുതായി നിര്‍മിച്ചത്. നിര്‍മാണം പൂര്‍ത്തിയായ ഉടനെ മന്ത്രിമാരെ പങ്കെടുപ്പിച്ച് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 31ന് ഉദ്ഘാടനവും നിര്‍വഹിച്ചിരുന്നു. പ്രദേശത്തുകാരനായ മുന്‍ മന്ത്രി ചാക്കീരി അഹമ്മദ്കുട്ടിയുടെ സ്മാരകമായി അദ്ദേഹത്തിന്‍െറ പേര് സ്കൂളിന് നല്‍കുകയും ചെയ്തു. ഇക്കഴിഞ്ഞ ജൂണില്‍ പുതിയ പ്രധാനാധ്യാപകന്‍ ചുമതലയേറ്റ ശേഷവും അധ്യയനം പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിനായി ശ്രമങ്ങള്‍ നടന്നെങ്കിലും ഫലപ്രാപ്തിയിലത്തെിയില്ല. ഇപ്പോള്‍ വിദ്യാഭ്യാസ വകുപ്പ് അധികൃതരും പൊതുമരാത്ത് വകുപ്പും പച്ചക്കൊടി കാണിച്ചെങ്കിലും പ്രാദേശിക ഭരണകൂടം എതിര് നില്‍ക്കുന്നതിന്‍െറ കാരണം വ്യക്തമല്ല. പ്രാദേശിക രാഷ്ട്രീയ പകപോക്കലും വിഴുപ്പലക്കലും തന്നെയാണ് സര്‍ക്കാര്‍ സൗകര്യങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാവാതിരിക്കാന്‍ കാരണമെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം, പഞ്ചായത്ത് ഭരണസമിതികൂടി എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ച് കെട്ടിട മാറ്റം നടത്തുന്നതിനാണ് തല്‍ക്കാലം പരിപാടി മാറ്റിവെച്ചതെന്നും വൈകാതെ പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍ മാറുമെന്നും കണ്ണമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. സരോജിനി പറഞ്ഞു. പി.ടി.എ പ്രവര്‍ത്തനം മുടങ്ങിയിട്ട് അഞ്ച് വര്‍ഷം വേങ്ങര: അഞ്ച് വര്‍ഷത്തോളമായി ചേറൂര്‍ ചാക്കീരി അഹമ്മദ്കുട്ടി സ്മാരക ജി.എം.യു.പി സ്കൂളില്‍ പി.ടി.എ രൂപവത്കരിച്ചിട്ടില്ല. നേരത്തേ വിദ്യാഭ്യാസ ഉപജില്ലാ ഓഫിസറും ജില്ലാ വിദ്യാഭ്യാസ ഡയറക്ടറും താല്‍പര്യമെടുത്തെങ്കിലും പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരുടെ എതിര്‍പ്പുമൂലം പി.ടി.എ രൂപവത്കരണം തടസ്സപ്പെടുകയായിരുന്നു. ഇനി ഡി.പി.ഐയുടെ നിര്‍ദേശം ലഭിച്ചാലേ പി.ടി.എ രൂപവത്കരണം സാധ്യമാവൂവെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.