പെരിന്തല്‍മണ്ണ: മന്തുരോഗ പ്രതിരോധത്തിനുള്ള ഗുളിക വിതരണം ചെയ്യുന്ന ദിവസങ്ങളില്‍ തന്നെ ആരോഗ്യവകുപ്പ് ജീവനക്കാരുടെ യോഗം വിളിച്ചത് വിമര്‍ശത്തിനിടയാക്കി. ഗുളിക വിതരണത്തിന് മേല്‍നോട്ടം വഹിക്കേണ്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, പാര്‍ശ്വഫലങ്ങളുണ്ടായാല്‍ അടിയന്തിരമായി എത്തേണ്ട ദ്രുതപ്രതികരണസമിതി (ആര്‍.ആര്‍.ടി) അംഗങ്ങള്‍ എന്നിവര്‍ക്കായാണ് തിങ്കളാഴ്ചയും ചൊവ്വാഴ്ചയും യോഗം സംഘടിപ്പിച്ചത്. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് ജില്ലയില്‍ മന്തുരോഗ പ്രതിരോധ ഗുളിക വിതരണം നിശ്ചയിച്ചത്. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ് വിതരണത്തില്‍ പങ്കാളികളാകുന്നത്. ഇതിനായി പ്രത്യേക വളണ്ടിയര്‍മാരെയും നിശ്ചയിച്ചു. മേല്‍നോട്ടത്തിന് ഹെല്‍ത് ഇന്‍സ്പെക്ടര്‍മാരെയും ചുമതലപ്പെടുത്തി. ഭക്ഷണം കഴിക്കാത്തവരും, മാരകരോഗമുള്ളവരും, അധികഡോസായും ഗുളിക കഴിച്ചാല്‍ പാര്‍ശ്വഫലമുണ്ടാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത്തരം സംഭവമുണ്ടായാല്‍ ഉടന്‍ സ്ഥലത്തത്തൊനാണ് ദ്രുതപ്രതികരണസമിതിയെ തയാറാക്കിയത്. എന്നാല്‍, നിര്‍ദേശം കാറ്റില്‍ പറത്തി ആരോഗ്യവകുപ്പ് തന്നെയാണ് ജീവനക്കാരുടെ മാസാന്തയോഗം ജനുവരി നാല്, അഞ്ച് തീയതികളില്‍ വിളിച്ചത്. ഗുളിക വിതരണത്തിന് നേതൃത്വം വഹിക്കേണ്ടവര്‍ക്ക് തിങ്കളാഴ്ച നടന്ന ബ്ളോക്കുതല യോഗങ്ങളില്‍ പോകേണ്ടിവന്നു. ബാക്കിയുള്ള എട്ട് ബ്ളോക്കിലുള്ളവരോട് ചൊവ്വാഴ്ച അതത് ബ്ളോക്ക് ആസ്ഥാനത്തെ ആരോഗ്യകേന്ദ്രത്തില്‍ യോഗത്തിനത്തൊന്‍ നിര്‍ദേശിച്ചിരിക്കുകയാണ്. വിതരണദിവസം തന്നെ യോഗം വെച്ചതിനാല്‍ ജനങ്ങളുടെ അന്വേഷണങ്ങളോട് പ്രതികരിക്കാനും സ്ഥലത്തത്തൊനും ദ്രുതപ്രതികരണസമിതി അംഗങ്ങള്‍ക്കുപോലും കഴിയാത്ത അവസ്ഥയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.