മമ്പാട് ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നാടിന് സമര്‍പ്പിച്ചു

മമ്പാട്: ഉത്സവ പ്രതീതിയില്‍ മമ്പാട് ഓടായിക്കല്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നാടിന് സമര്‍പ്പിച്ചു. ബാന്‍ഡ് വാദ്യമേളങ്ങളോടെയാണ് മുഖ്യമന്ത്രിയെ തുറന്ന ജീപ്പില്‍ പാലത്തിന് സമീപത്തെ വേദിയിലേക്ക് ആനയിച്ചത്. നബാഡിന്‍െറ 49.5 കോടി രൂപ ചെലവഴിച്ചാണ് ചാലിയാര്‍ പുഴക്ക് കുറുകെ ബീച്ചുങ്ങല്‍-ഓടായിക്കല്‍ കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിലെ രണ്ടാമത്തെ വലിയ റെഗുലേറ്റര്‍ കം ബ്രിഡ്ജാണിത്. 164 മീറ്റര്‍ നീളമുള്ള പാലത്തിന് 14 മീറ്റര്‍ ഉയരവും 12 തൂണുകളുമാണുള്ളത്. ഇരുവശങ്ങളിലും നടപ്പാതയടക്കം 11 മീറ്റര്‍ വീതിയുമുണ്ട് പാലത്തിന്. നാലര മീറ്റര്‍ ഉയരത്തില്‍ 12 ഷട്ടറുകളും വെള്ളം തടഞ്ഞുനിര്‍ത്തും. മുഖ്യമന്ത്രിയെ തടയാനും കരിങ്കൊടി കാണിക്കാനും മമ്പാട്ട് അങ്ങാടിയില്‍ സി.പി.എം പ്രവര്‍ത്തകര്‍ കാത്തുനിന്നെങ്കിലും മുഖ്യമന്ത്രി തിരുപാലികോട്ടോല വഴിയാണ് ബീച്ചുങ്ങലില്‍ എത്തിയത്. രാത്രി 9.30ഓടെയാണ് ഉദ്ഘാടനം നടന്നത്. വര്‍ണപ്പൊലിമയാര്‍ന്ന വെടിക്കെട്ടും നടന്നു. മന്ത്രി എ.പി. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. വണ്ടൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി. ജുവൈരിയ, മമ്പാട് പഞ്ചായത്ത് പ്രസിഡന്‍റ് കണ്ണിയന്‍ റുഖിയ, ചാക്കോ വര്‍ഗീസ്, ഷേര്‍ളി വര്‍ഗീസ്, പുന്നപ്പാല അബ്ദുല്‍ കരീം, പാന്താര്‍ മുഹമ്മദ്, സി. ബാലന്‍, കെ.സി. കരീം മൗലവി, എം.കെ. ബുഷ്റ, ജയിംസ് പി. ജോര്‍ജ്, ബി. ശുഹൈബ്, പി.പി. റസാഖ്, പന്തലിങ്ങല്‍ മുഹമ്മദലി, കെ. പ്രഭാകരന്‍, കുപ്പനത്ത് ആലി, പി. മുഹമ്മദ്, എറക്കല്‍ മുകുന്ദന്‍, എ. ഉസ്മാന്‍, എന്‍.എസ്. ഹരിനാരായണന്‍, എസ്. ജയശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.