ചീക്കോട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു

കൊണ്ടോട്ടി: പ്രൗഢഗംഭീരമായ ചടങ്ങില്‍ ചീക്കോട് കുടിവെള്ള പദ്ധതി നാടിന് സമര്‍പ്പിച്ചു. കൊണ്ടോട്ടി, രാമനാട്ടുകര നഗരസഭയിലെയും പത്തോളം പഞ്ചായത്തുകളിലെയും 45,000 കുടുംബങ്ങള്‍ക്ക് വെള്ളം ലഭിക്കുന്ന പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിച്ചത്. 1996ല്‍ ആരംഭിച്ച പദ്ധതിക്ക് 146 കോടി ചെലവ് കണക്കാക്കുന്നു. വിവിധ കാരണങ്ങളാല്‍ പലതവണ പദ്ധതി മുടങ്ങിയിരുന്നു. 2008ഓടെയാണ് പദ്ധതിക്ക് പുനര്‍ജീവന്‍ വെച്ചത്. ചാലിയാര്‍ പുഴയിലെ ഇരട്ട മൂഴിയില്‍നിന്ന് രായിന്‍കോട്ട് മലയിലെ ശുദ്ധീകരണ ശാലയിലേക്ക് ജലം പമ്പ് ചെയ്ത് അവിടെനിന്ന് വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച ഏഴ് ടാങ്കുകളിലേക്ക് വെള്ളമത്തെിക്കുന്നതാണ് പദ്ധതിയുടെ ഒന്നാംഘട്ടം. ഇതിന്‍െറ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. വീടുകളിലേക്ക് വെള്ളമത്തെിക്കേണ്ടത് അതത് നഗരസഭകളും പഞ്ചായത്തുകളുമാണ്. ജലനിധിയില്‍ ഉള്‍പ്പെടുത്തി അടുത്ത വര്‍ഷം മുഴുവന്‍ വീടുകളിലും വെള്ളമത്തെിക്കുമെന്നാണ് അധികാരികള്‍ പറയുന്നത്. മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ ജലവിഭവ മന്ത്രി പി.ജെ. ജോസഫ് അധ്യക്ഷത വഹിച്ചു. കെ. മുഹമ്മദുണ്ണി ഹാജി എം.എല്‍.എ സ്വാഗതം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, പി.കെ. ബഷീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ലാ കലക്ടര്‍ ടി. ഭാസ്കരന്‍, നഗരസഭാ ചെയര്‍മാന്‍ സി. നാടിക്കുട്ടി, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമാരായ പി.എ. നസീറ, ലക്ഷ്മി, പഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.പി. സഈദ്, കെ.എ. സഗീര്‍, ബാലത്തില്‍ മൂസ, സുനീറ, ഹാജറുമ്മ, ഷെജ്നി ഉണ്ണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.