കോട്ടക്കല്‍: എടരിക്കോട് പഞ്ചായത്തിലെ വിവിധ പദ്ധതികള്‍ മന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കെട്ടിടം, പെരുകൊല്ലത്തി കടവ്, പോക്കരുകുട്ടി ഹാജി റോഡ്, എടരിക്കോട് പുതുപ്പറമ്പ് റോഡ് പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പി.എച്ച്.സി കെട്ടിടം ശിലാസ്ഥാപനവും നിര്‍വഹിച്ചു. 55 ലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് കെട്ടിടം പൂര്‍ത്തിയായത്. മണ്ഡലം എം.എല്‍.എകൂടിയായ മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നാണ് തുക വകയിരുത്തിയത്. പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് ആബിദ തൈക്കാടന്‍ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ടി. മുഹമ്മദ് ബഷീര്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. പള്‍സ് പോളിയോ സമ്മാന വിതരണ നറുക്കെടുപ്പ് വേങ്ങര ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. അസ്ലു നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. വി. ഉമര്‍ ഫാറൂഖ് സമ്മാനദാനം നടത്തി. ജനപ്രതിനിധികളായ ഹനീഫ പുതുപ്പറമ്പ്, ജലീല്‍ മണമ്മല്‍, സഫിയ മണ്ണിങ്ങല്‍, ആയിശാബി, കെ.പി. നാസര്‍, റംല പൂക്കയില്‍, ബഷീര്‍ പൂവഞ്ചേരി (ലീഗ്), ആസാദ് (കോണ്‍), സിറാജുദ്ദീന്‍ (സി.പി.എം) എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്‍റ് വി.ടി.സുബൈര്‍ തങ്ങള്‍ സ്വാഗതവും സെക്രട്ടറി സി.കെ. ഗിരിജ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.