അസെറ്റ് സംസ്ഥാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

മലപ്പുറം: സര്‍ക്കാറിന്‍െറ ദൗര്‍ബല്യങ്ങള്‍ക്ക് ജീവനക്കാരെ ഇരയാക്കരുതെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ളോയീസ് ആന്‍ഡ് ടീച്ചേഴ്സ് (അസെറ്റ്) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന സൗഹൃദ സദസ്സ് അഭിപ്രായപ്പെട്ടു. സര്‍ക്കാറിന്‍െറ വരുമാനവുമായി താരതമ്യപ്പെടുത്തി ജീവനക്കാരെ അവമതിക്കാനുള്ള ശ്രമം വ്യാപകമാണ്. കേരളത്തിന്‍െറ പൊതുസാമ്പത്തികാവസ്ഥ ഉയരുന്നതിന് അനുസരിച്ച് ആനുപാതികമായി മാത്രമാണ് ജീവനക്കാരുടെ വരുമാനവും ഉയരുന്നതെന്ന് പ്രഭാഷകര്‍ ചൂണ്ടിക്കാട്ടി. ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂനിയന്‍സ് സെക്രട്ടറി പ്രഫ. പി. ഇസ്മായില്‍ ഉദ്ഘാടനം ചെയ്തു. വിവിധ അധ്യാപക, സര്‍വിസ് സംഘടനാ പ്രതിനിധികളായ അബ്ദുല്‍ സലീം, സി. സുരേഷ് കുമാര്‍, അബ്ദുല്ലത്തീഫ് ബസ്മല, എം.കെ. കൃഷ്ണന്‍ നമ്പൂതിരി, കുഞ്ഞിമൊയ്തീന്‍, ബി. അശോക്, മണി പ്രസാദ്, കെ.എന്‍.എ. ശരീഫ്, ഒ.പി. ഷാഫി, സുഗതന്‍, കെ.കെ. മുഹമ്മദ് ബഷീര്‍ എന്നിവര്‍ സംസാരിച്ചു. അസെറ്റ് സംസ്ഥാന പ്രസിഡന്‍റ് സുനില്‍ വെട്ടിയറ മോഡറേറ്ററായിരുന്നു. ജനറല്‍ സെക്രട്ടറി കെ. ബിലാല്‍ ബാബു സ്വാഗതവും ജില്ലാ സെക്രട്ടറി ഹനീഫ നന്ദിയും പറഞ്ഞു. ആവിഷ്കാരത്തെ ചങ്ങലക്കിടുന്നവര്‍ മനുഷ്യത്വത്തിനെതിരാണെന്ന് സാംസ്കാരിക പ്രതിഷേധം ഉദ്ഘാടനം ചെയ്ത വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റ് പ്രേമ ജി. പിഷാരടി പറഞ്ഞു. അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നതോടൊപ്പം ഉത്തരവാദിത്തത്തിന് വേണ്ടി നിലകൊള്ളുന്നതാണ് അസെറ്റിന്‍െറ പ്രത്യേകതയെന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി പറഞ്ഞു. വൈ. ഇര്‍ഷാദ് മോഡറേറ്റായിരുന്നു. എ.എ. കബീര്‍ സ്വാഗതവും ഇ.എച്ച്. നാസര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.