വൈദ്യര്‍ മഹോത്സവത്തിന്‍െറ നടത്തിപ്പിനെതിരെ പ്രതിഷേധം

കൊണ്ടോട്ടി: വൈദ്യര്‍ മഹോത്സവത്തിന്‍െറ നടത്തിപ്പിനെതിരെ ഈ വര്‍ഷവും പ്രതിഷേധം വ്യാപകം. മഹോത്സവം ചില വ്യക്തികളുടെ പരിപാടിയായി മാറിയെന്ന ആരോപണവുമായി കമ്മിറ്റി അംഗങ്ങള്‍തന്നെ രംഗത്തത്തെി. മാപ്പിള കലാ അക്കാദമി സെക്രട്ടറിയുടെ നാടായ വണ്ടൂരിലും കൊണ്ടോട്ടിയിലുമായാണ് ഇത്തവണ മഹോത്സവം നടത്തിയത്. വണ്ടൂരില്‍ പ്രാദേശിക പങ്കാളിത്തത്തോടെ മഹോത്സവം നടത്തിയപ്പോള്‍ കൊണ്ടോട്ടിയില്‍ പ്രദേശവാസികളെ അവഗണിച്ചതായി സാംസ്കാരിക പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി. പ്രതികരണം എന്ന പേരില്‍ പ്രത്യേക വാര്‍ത്താ പതിപ്പ് പുറത്തിറക്കിയാണ് കൊണ്ടോട്ടിയിലെ സാംസ്കാരിക പ്രവര്‍ത്തകരും ക്ളബുകളും പ്രതികരിച്ചത്. കാര്യമായ പ്രചാരണങ്ങളൊന്നും നടത്താത്തതിനാല്‍ പരിപാടികളില്‍ ജനപങ്കാളിത്തം കുറഞ്ഞു. മാപ്പിള കലകളുമായി ബന്ധമുള്ളവരെ പങ്കെടുപ്പിക്കുന്നതിന് പകരം രാഷ്ട്രീയക്കാര്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്. ഗായിക കെ.എസ്. ചിത്രയെ വൈദ്യര്‍ പുരസ്കാരത്തിന് തെരഞ്ഞെടുത്ത വിവരം നേരത്തേ പരസ്യപ്പെടുത്താത്തതുമൂലം ശുഷ്കിച്ച വേദിയില്‍ ഇവര്‍ക്ക് പുരസ്കാരം നല്‍കേണ്ടിവന്നു. വിവിധ പരിപാടികള്‍ക്ക് വരാമെന്നേറ്റ പലരും എത്തിയില്ളെന്നതും ആസ്വാദകരെ വിഷമത്തിലാക്കി. ചില സെഷനുകള്‍ പാടെ ഒഴിവാക്കേണ്ടി വന്നു. സാംസ്കാരിക ഘോഷയാത്രക്ക് മാത്രം കൊണ്ടോട്ടിക്കാര്‍ മതിയെന്ന ഭാവമാണ് പ്രകടമായതെന്നാണ് ആക്ഷേപം. രാഷ്ട്രീയക്കാരുടെ പാദസേവ ചെയ്യുന്ന ഒരുപറ്റം കോമാളികളാണ് വര്‍ഷങ്ങായി മഹോത്സവം കൈകാര്യം ചെയ്യുന്നതെന്ന് വൈദ്യരുടെ പേരമകന്‍ ഒ.പി. മുഹമ്മദ് ഷാഫി പറഞ്ഞു. അക്ഷര കൊണ്ടോട്ടി, പാസ്ക്, പി.വൈ.സി പാണ്ടിക്കാട്, എം.വൈ.സി മേലങ്ങാടി, യുവജന സമിതി തുറക്കല്‍, അരങ്ങ് തുറക്കല്‍, കൊട്ടാരം ബോയ്സ് ചുങ്കം, നന്മ കൊണ്ടോട്ടി, പ്രതീക്ഷ നെടിയിരുപ്പ് എന്നീ സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.