മലപ്പുറം: പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ നേതൃത്വത്തില്‍ സര്‍വശിക്ഷാ അഭിയാനും (എസ്.എസ്.എ) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി നടത്തിയ ‘മികവുത്സവം -2016’ന്‍െറ ജില്ലാതല മത്സരങ്ങള്‍ സമാപിച്ചു. എട്ട് മേഖലകളിലായി നടന്ന മത്സരത്തില്‍ തിരൂര്‍ ബ്ളോക്ക് റിസോഴ്സ് സെന്‍ററിലെ (ബി.ആര്‍.സി) ജി.യു.പി.എസ് പുറത്തൂര്‍, വണ്ടൂര്‍ ബി.ആര്‍.സിയിലെ കാളികാവ് ഗ്രാമപഞ്ചായത്ത് മോഡല്‍ ഗവ. യു.പി സ്കൂള്‍, പൊന്നാനി ബി.ആര്‍.സിയിലെ ജി.എല്‍.പി.എസ് തെയ്യങ്ങാടി എന്നീ സ്കൂളുകള്‍ മാര്‍ച്ച് അഞ്ച്, ആറ് തീയതികളില്‍ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന തല മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. സാമൂഹിക പങ്കാളിത്തം എന്ന മേഖലയിലാണ് ജി.യു.പി.എസ് പുറത്തൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. പൊതുവിദ്യാലയത്തിന്‍െറ ശാക്തീകരണം ലക്ഷ്യമാക്കിയുള്ള സ്കൂളിന്‍െറ പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതാണ് എവറസ്റ്റര്‍ ടാലന്‍റ് സ്കോളര്‍ഷിപ് പദ്ധതി. വ്യക്തിത്വ വികസനവേദികള്‍ എന്ന മേഖലയിലാണ് കാളികാവ് ഗ്രാമപഞ്ചായത്ത് മോഡല്‍ ഗവ. യു.പി സ്കൂള്‍ തെരഞ്ഞെടുക്കപ്പെട്ടത്. ‘ഉറവ-ഉള്ളില്‍നിന്ന് ഉയരത്തിലേക്കൊരുണരല്‍’ എന്നാണ് പദ്ധതിയുടെ പേര്. പ്രീ-പ്രൈമറി മുതല്‍ ഏഴാം ക്ളാസ് വരെയുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും അധ്യാപകരും പങ്കാളികളായ പദ്ധതി വിദ്യാര്‍ഥികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുക, അപകര്‍ഷതാബോധം ഇല്ലാതാക്കുക, അധ്യാപകരുടെയും രക്ഷിതാക്കളുടെയും കുട്ടികളോടുള്ള സമീപനത്തിലുള്ള മാറ്റം എന്നിവ ലക്ഷ്യമാക്കുന്നു. വിഷയാധിഷ്ഠിത പഠന മികവുകള്‍ എന്ന മേഖലയിലാണ് പൊന്നാനി ബി.ആര്‍.സിയിലെ ജി.എല്‍.പി.എസ് തെയ്യങ്ങാടി തെരഞ്ഞെടുക്കപ്പെട്ടത്. എല്‍.പി, യു.പി തലങ്ങളില്‍ പാഠ്യപദ്ധതി നിഷ്കര്‍ഷിക്കുന്ന എല്ലാ വിഷയങ്ങളുടെയും പഠനമികവാണ് ഈ മേഖലയില്‍ പരിഗണിക്കുന്നത്. ജില്ലയിലെ 15 ബി.ആര്‍.സികളില്‍നിന്നുള്ള 45 സ്കൂളുകളാണ് രണ്ട് ദിവസമായി നടന്ന മത്സരങ്ങളില്‍ പങ്കെടുത്തത്. ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട എട്ട് സ്കൂളുകള്‍ ചൊവ്വാഴ്ച മലപ്പുറം ടൗണ്‍ഹാളില്‍ നടന്ന ജില്ലാതല മത്സരത്തില്‍ മാറ്റുരച്ചു. ബി.ആര്‍.സികളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചുള്ള സ്റ്റാളുകളില്‍ നിലമ്പൂര്‍ ബി.ആര്‍.സിക്ക് ഒന്നാംസ്ഥാനവും അരീക്കോടിന് രണ്ടാംസ്ഥാനവും ലഭിച്ചു. മൂന്നാംസ്ഥാനം വേങ്ങര, മഞ്ചേരി ബി.ആര്‍.സികള്‍ പങ്കിട്ടു. സമാപനചടങ്ങില്‍ മലപ്പുറം നഗരസഭാധ്യക്ഷ സി.എച്ച്. ജമീല, ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ പി. സഫറുല്ല, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്‍റ് സി.കെ.എ. റസാഖ്, എസ്.എസ്.എ ജില്ലാ പ്രോജക്ട് ഓഫിസര്‍ ടി. മുജീബ്റഹ്മാന്‍, പ്രോഗ്രാം ഓഫിസര്‍മാരായ വി.എം. ഹുസൈന്‍, അലവി ഉമ്മത്തൂര്‍, കെ. മുഹമ്മദ് ഷഹീര്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.