പെരിന്തല്‍മണ്ണ: നഗരസഭയില്‍ പല വാര്‍ഡുകളിലും ഇതര സംസ്ഥാന തൊഴിലാളികള്‍ സാമൂഹിക പ്രശ്നം സൃഷ്ടിക്കുന്നെന്ന് പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു. വാര്‍ഡ് നാല് വലിയങ്ങാടി, വാര്‍ഡ് 33 ആലിക്കല്‍ എന്നിവിടങ്ങളിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ പ്രദേശത്തെ നാട്ടുകാര്‍ക്ക് പ്രയാസമുണ്ടാക്കുന്നത്. വലിയങ്ങാടി ഭാഗത്ത് ഭൂരിഭാഗം കുടുംബങ്ങളും വീട് വിറ്റ് മറ്റിടങ്ങളിലേക്ക് താമസം മാറിയിരിക്കുകയാണ്. മിക്ക വീടുകളും വാടകക്ക് നല്‍കിയിരിക്കുകയും ഇതര സംസ്ഥാനക്കാര്‍ക്ക് താല്‍ക്കാലിക താമസത്തിന് കൊടുത്തിരിക്കുകയുമാണ്. തലയെaണ്ണി വാടക വാങ്ങുന്ന സമ്പ്രദായമായതിനാല്‍ ഒരുവീട്ടില്‍ തന്നെ പത്തിലേറെ പേര്‍ താമസിക്കുന്നുണ്ട്. ഇത്തരം വീടുകളില്‍നിന്ന് താമസകേന്ദ്രങ്ങളില്‍ നിന്നുമുള്ള മാലിന്യവും മലിന ജലവും പരിസരങ്ങളില്‍ നിറയുന്നു. മൂടിയില്ലാത്ത അഴുക്ക് ചാലിലേക്ക് മാലിന്യം തുറന്ന് വിടുന്നതിനാല്‍ പരിസരമാകെ ദുര്‍ഗന്ധമാണ്. രാത്രികാലത്ത് മദ്യപിച്ച് വിവസ്ത്രരായി വീടിന് പുറത്തിറങ്ങുന്നതും വിവസ്ത്രരായി പരസ്യമായി കുളിക്കുന്നതും പ്രദേശത്ത് കുടുംബ സമേതം കഴിയുന്നവര്‍ക്ക് ശല്യമായിട്ടുണ്ട്. ചിലയിടങ്ങളില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങളും അരങ്ങേറുന്നതായി നേരത്തേ ആരോപണമുണ്ട്. വാര്‍ഡ് സഭകളില്‍ നാട്ടുകാര്‍ വിഷയം അതീവ ഗൗരവത്തോടെയാണ് ചര്‍ച്ച ചെയ്തതെന്നും സ്ഥിതിഗതികള്‍ പഠിക്കാന്‍ ഉദ്യോഗസഥരെ നിയോഗിക്കണമെന്നും ഉസ്മാന്‍ ആവശ്യപ്പെട്ടു. വീട്ടുടമസ്ഥരെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും പകര്‍ച്ച വ്യാധി പടരാന്‍ സാധ്യതയുള്ളതിനാല്‍ കര്‍ശന ശുചിത്വ നടപടികള്‍ സ്വീകരിക്കാന്‍ താക്കീത് നല്‍കുകയും ചെയ്യുമെന്ന് ചെയര്‍മാന്‍ എം. മുഹമ്മദ് സലിം അറിയിച്ചു. നഗരസഭയിലെ ഖരമാലിന്യ പ്ളാന്‍റിലെ സംസ്കരണ പ്രവര്‍ത്തനം നടത്തിവന്ന ഹരിത ഗ്രൂപ്പിന്‍െറ കരാര്‍ ഫെബ്രുവരി ഏഴിന് അവസാനിച്ചു. പുതിയ കരാര്‍ നല്‍കാന്‍ പ്രത്യേക മാനദണ്ഡമുണ്ടാക്കാന്‍ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷന്‍ ചെയര്‍മാനും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കണ്‍വീനറുമായ പുതിയ സമിതിയെ ചുമതലപ്പെടുത്തി. നഗരസഭയിലെ റോഡ് ജങ്ഷനുകളില്‍ ദിശാബോര്‍ഡുകളും സിഗ്നല്‍ ബോര്‍ഡുകളും സ്ഥാപിക്കും. ജലക്ഷാമം പരിഹരിക്കാന്‍ വരള്‍ച്ചാ ദുരിതാശ്വാസത്തില്‍ പെടുത്തി കുഴല്‍ കിണറുകളടക്കമുള്ള ജലസ്രോതസ്സുകളുടെ അറ്റകുറ്റപ്പണി ഉടന്‍പൂര്‍ത്തിയാക്കുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.