മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പരീക്ഷാ പരിശീലന കേന്ദ്രം ഉടന്‍ –മന്ത്രി

തിരൂര്‍: മത്സര പരീക്ഷകള്‍ക്ക് മത്സ്യത്തൊഴിലാളികളുടെ മക്കളെ പ്രാപ്തരാക്കാന്‍ രാജീവ് ഗാന്ധി നോളജ് സെന്‍റര്‍ എന്ന പേരില്‍ സൗജന്യ പരിശീലന കേന്ദ്രം ഉടന്‍ ആരംഭിക്കുമെന്ന് ഫിഷറീസ് മന്ത്രി കെ. ബാബു. ഉണ്ണ്യാലില്‍ മത്സ്യത്തൊഴിലാളികള്‍ക്കുള്ള മണ്ണെണ്ണ വിതരണ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രിസഭാനുമതി ലഭിച്ചതായും ഉത്തരവ് പുറത്തിറങ്ങുന്ന മുറക്ക് കേന്ദ്രം പ്രവര്‍ത്തനം ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ അഞ്ച് വര്‍ഷം മത്സ്യത്തൊഴിലാളി ക്ഷേമപ്രവര്‍ത്തനങ്ങളുടെ ചാകരയായിരുന്നുവെന്ന് മന്ത്രി പറഞ്ഞു. വീട് നിര്‍മാണത്തിനുള്ള ധനസഹായം 50,000 രൂപയില്‍നിന്ന് രണ്ട് ലക്ഷമാക്കി. ശുചിമുറി നിര്‍മാണത്തിന് 4000 രൂപയുണ്ടായിരുന്നത് 17,500 ആക്കി. ഇപ്പോള്‍ അപേക്ഷകരില്ലാത്ത നിലയാണ് -അദ്ദേഹം പറഞ്ഞു. അബ്ദുറഹ്മാന്‍ രണ്ടത്താണി എം.എല്‍.എ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.