മലപ്പുറം: വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗവ. വെറ്ററിനറി ഓഫിസേഴ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ജില്ലയിലെ 104 മൃഗാശുപത്രികളുടെ പ്രവര്‍ത്തനങ്ങളെ പണിമുടക്ക് ബാധിച്ചു. പ്ളാന്‍ഫണ്ട് ചെലവഴിക്കേണ്ട അവസാന മാസത്തിലേക്ക് കടന്നതിനാല്‍ പണിമുടക്ക് ഗ്രാമപഞ്ചായത്ത് പദ്ധതികളെയും ബാധിക്കുമെന്ന് ആശങ്കയുണ്ട്. ഒപ്പിടാതെയും ശമ്പളം വാങ്ങാതെയുമാണ് ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. ശമ്പള പരിഷ്കരണത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരെ സര്‍ക്കാര്‍ അവഹേളിച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശമ്പള പരിഷ്കരണത്തിന് ശേഷം മാത്രം ഗസറ്റഡ് പദവിയിലത്തെിയ മറ്റുപല വകുപ്പുകളിലെ ഉദ്യോഗസ്ഥരും 1956 മുതല്‍ ഗസറ്റഡ് പദവിയിലുള്ള വെറ്ററിനറി ഡോക്ടര്‍മാരെക്കാള്‍ ശമ്പളം വാങ്ങുന്ന അവസ്ഥയാണ് പരിഷ്കരണത്തിലൂടെ സംഭവിച്ചത്. മാരക രോഗങ്ങളുള്ളതും ആക്രമണകാരികളുമായ മൃഗങ്ങളുമായി ഇടപഴകുന്ന ഡോക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന റിസ്ക് അലവന്‍സ് പരിഷ്കരണത്തിന്‍െറ മറവില്‍ എടുത്തുകളഞ്ഞതായും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. ഡോക്ടര്‍മാരായ സജീവ്, ജയരാജന്‍, അബ്ദുല്‍ അസീസ്, സുരേഷ്, ശിവദാസ്, അബ്ദുല്ല, അജ്മല്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.