എട്ടു വര്‍ഷം മുമ്പ് കൈവിട്ടുപോയ മകളെ കാത്ത് കദീജ

കൊളത്തൂര്‍: ‘ഞാന്‍ പ്രസവിച്ച എന്‍െറ മകള്‍ ഉമ്മുകുത്സുവാണവള്‍; എനിക്ക് അവളെ തിരിച്ചു തരണം’. പടപ്പറമ്പ് മൂച്ചിങ്ങതൊടി കദീജക്ക് പത്രങ്ങളില്‍ വന്ന ചിത്രം മകളുടേതാണെന്ന കാര്യത്തില്‍ തെല്ലും സംശയമില്ല. തമിഴ്നാട്ടില്‍നിന്ന് മാനസികനില തെറ്റിയ നിലയില്‍ കഴിഞ്ഞ 11ാണ് യുവതി ബന്ധുക്കളെ തേടി പടപ്പറമ്പില്‍ എത്തിയത്. പടപ്പറമ്പ്, മലപ്പുറം തുടങ്ങിയ ചില സൂചനകളല്ലാതെ കൃത്യമായി അവര്‍ക്ക് ഒന്നും ഓര്‍മയുണ്ടായിരുന്നില്ല. ഷാജിതയെന്നാണ് പേര് പറഞ്ഞത്. ബന്ധുകളെ കണ്ടത്തൊന്‍ കഴിയാത്തതിനാല്‍ യുവതിയെ തമിഴ്നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോയി. എട്ടു വര്‍ഷം മുമ്പാണ് തന്നെ ഏകാന്തതയിലേക്ക് തള്ളിവിട്ട് മകള്‍ പോയതെന്ന് കദീജ പറയുന്നു. അരികിലത്തെിയാല്‍ മകളുടെ അസുഖം ഭേദമാകുമെന്ന കാര്യത്തിലും ഈ മാതാവിന് സംശയമില്ല. വാര്‍ധക്യത്തിന്‍െറ അവശതകള്‍ക്കിടയിലും പ്രസവാനന്തര പരിചരണത്തിന് വീടുകളില്‍ പോയാണ് കദീജ അന്നത്തിനും വീട്ടുവാടകക്കും വക കണ്ടത്തെുന്നത്. പത്രങ്ങളില്‍ വന്ന ചിത്രം കണ്ടയുടനെ മകളാണെന്ന് തിരിച്ചറിഞ്ഞു. പക്ഷേ അപ്പോഴേക്കും ഉമ്മുകുത്സുവിനെ ചെന്നൈയിലേക്ക് തിരിച്ചു കൊണ്ടുപോയിരുന്നു. നേരത്തെ ആലപ്പുഴ സ്വദേശി, ഉമ്മുകുത്സുവിനെ വിവാഹം ചെയ്തിരുന്നു. ഇതില്‍ മൂന്ന് പെണ്‍മക്കളുണ്ട്. ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് വിവിധ വീടുകളില്‍ ജോലിക്ക് പോവുകയായിരുന്നു. കുട്ടികള്‍ കുരുവമ്പലത്തെ അനാഥാലയത്തിലാണിപ്പോള്‍. എട്ടു വര്‍ഷം മുമ്പ് മറ്റൊരാളുടെ കൂടെ പോയതാണ്. കാണാതായ അന്ന് കൊളത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ കദീജ പരാതി നല്‍കിയിരുന്നു. വാടക വീട്ടില്‍ ഒറ്റക്ക് താമസിക്കുന്ന കദീജക്ക് മകളെ അന്വേഷിക്കാനുള്ള സാമ്പത്തിക ശേഷിയില്ലായിരുന്നു. ചെന്നൈയിലുള്ള ഇന്‍സ്റ്റിറ്റ്യുട്ട് ഓഫ് മെന്‍റല്‍ സയന്‍സില്‍ ചികിത്സയിലായിരുന്ന ഷാജിദ എന്ന ഉമ്മുകുത്സുവിനെ പടപ്പറമ്പിലത്തെിച്ചപ്പോള്‍ ആരും തിരിച്ചറിഞ്ഞില്ല. തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകന്‍ മുഹമ്മദലി പടപ്പറമ്പ് മലപ്പുറം പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. ഇവരോടൊപ്പം ആശുപത്രി ജീവനക്കാരി സമ്പൂര്‍ണയുമുണ്ടായിരുന്നു. പൊലീസ് അന്വേഷണത്തില്‍ ബന്ധുക്കളെ കണ്ടത്തൊന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ചെന്നൈയിലേക്ക് തിരിച്ചു കൊണ്ടുപോവുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.