കാട്ടാനക്കൂട്ടം പറയന്‍മേട്ടില്‍

കരുവാരകുണ്ട്: ആഹാരം തേടി പറയന്‍മേട്ടിലത്തെിയ കാട്ടാനക്കൂട്ടം കനത്ത നാശം വിതച്ചു. മൂന്ന് ദിവസമായി തുടര്‍ച്ചയായത്തെിയ ആറ് ആനകളാണ് വ്യാപകമായി കൃഷിയും മറ്റും നശിപ്പിച്ചത്. തുവ്വൂര്‍ പായിപ്പുല്ലിലെ കാര്‍കുഴിയന്‍ കുഞ്ഞാപ്പ ഹാജിയുടെ ഉടമസ്ഥതയിലുള്ള പറയന്‍മേട്ടിലെ തൊഴിലാളികളുടെ വീട്, പുകപ്പുര എന്നിവ ആനകള്‍ ഭാഗികമായി തകര്‍ത്തു. ഇദ്ദേഹത്തിന്‍െറ എട്ട് ഏക്കറിലുള്ള കമുക് കൃഷിയും ഒരു വര്‍ഷത്തിനിടെ ആനകള്‍ നശിപ്പിച്ചതായി തൊഴിലാളികള്‍ പറഞ്ഞു. കളപ്പുരക്കല്‍ ചാക്കോയുടെ റാട്ടപ്പുര നശിപ്പിച്ച ആനകള്‍ ചെറ്റാലില്‍ മുഹമ്മദലിയുടെ 20 തെങ്ങുകള്‍, നൂറിലേറെ റബര്‍ തൈകള്‍ എന്നിവയും കഴിഞ്ഞ ദിവസം ഭക്ഷണമാക്കി. സൈലന്‍റ്വാലി കരുതല്‍ മേഖലയില്‍ നിന്നിറങ്ങുന്ന ആനകള്‍ 200 ഏക്കറോളം വരുന്ന പറയന്‍മേട് തുണ്ട് വനഭൂമിയില്‍ കുടുങ്ങുകയാണ്. ഈ വനഭൂമിക്ക് ചുറ്റും സ്വകാര്യ കൃഷിയിടങ്ങളാണ്. കാട്ടിലേക്ക് തിരിച്ചുകയറാന്‍ കഴിയാതെ ആനകള്‍ തുണ്ട് വനഭൂമിയില്‍ കറങ്ങി രാത്രികാലത്ത് കൃഷിയിടത്തിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.