മഞ്ചേരി: മെഡിക്കല്‍ കോളജ് അനുവദിച്ചതിലൂടെ നഷ്ടമായ മഞ്ചേരി ജനറല്‍ ആശുപത്രി, മഞ്ചേരി ചെരണിയില്‍ സ്ഥാപിക്കാന്‍ പത്തു കോടി രൂപ ബജറ്റില്‍ വകയിരുത്തി. ചെരണിയില്‍ നിലവിലുള്ള ആരോഗ്യ വകുപ്പിന്‍െറ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കെട്ടിടം നിര്‍മിക്കാനാണ് ഫണ്ട്. ചെരണിയില്‍ നിലവിലെ ജില്ലാ ക്ഷയരോഗാശുപത്രി, എന്‍.ആര്‍.എച്ച്.എം പരിശീലന കേന്ദ്രം എന്നിവയടക്കം നിലവിലെ സൗകര്യങ്ങള്‍ വിനിയോഗിച്ച് ജനറല്‍ ആശുപത്രിയുടെ ഒ.പി തുടങ്ങണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോഗ്യവകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ തടസ്സം നില്‍ക്കുകയാണ്. ജനറല്‍ ആശുപത്രിയിലെ 53 ഡോക്ടര്‍മാരുടെ തസ്തിക, നഴ്സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളും അനുബന്ധ വിഭാഗങ്ങളിലെ ജീവനക്കാരുമടക്കം 500ഓളം ജീവനക്കാരാണ് മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. 13 സ്പെഷാലിറ്റി വിഭാഗങ്ങളും ഉണ്ടായിരുന്നു. ഇവയില്‍ ചെറിയ തോതില്‍ മാറ്റങ്ങള്‍ വരുത്തിയാണ് മെഡിക്കല്‍ കോളജ് തുടങ്ങിയത്. ജനറല്‍ ആശുപത്രി ചെരണിയില്‍ തുടങ്ങണമെങ്കില്‍ കെട്ടിടങ്ങളും ഭൗതിക സൗകര്യങ്ങളോടൊപ്പം ഡോക്ടര്‍മാരും ജീവനക്കാരും വേണം. നേരത്തെ സര്‍ക്കാറില്‍ നിന്ന് പ്രത്യേക അനുമതി ലഭ്യമാക്കാന്‍ ജനറല്‍ ആശുപത്രിക്ക് കെട്ടിടം പണിയാന്‍ പദ്ധതി തയാറാക്കി നല്‍കിയിരുന്നു. സര്‍ക്കാര്‍ ബജറ്റില്‍ ഫണ്ടു വകയിരുത്തിയ സ്ഥിതിക്ക് ആശുപത്രിയുടെ ഒ.പി താല്‍ക്കാലികമായി ചെരണിയില്‍ തുടങ്ങണമെന്നാണ് ആവശ്യം. മെഡിക്കല്‍ കോളജ് സംവിധാനത്തിന് കീഴില്‍ ചികിത്സയും സംവിധാനവും പഴയത് പോലെ ലഭിക്കുന്നില്ല. രണ്ടു രൂപയുടെ സിറിഞ്ച് തീര്‍ന്നിട്ട് ഒരു മാസത്തിലേറെയായി. മഞ്ചേരിയില്‍ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി ഉദ്ഘാടനം കാത്തുകിടന്ന ഘട്ടത്തില്‍ ബോര്‍ഡ് അഴിച്ചെടുത്താണ് മെഡിക്കല്‍ കോളജിന് അക്കാദമിക് ബ്ളോക് ഒരുക്കിയത്. മെഡിക്കല്‍ കോളജ് സ്ഥാപിച്ചതിലൂടെ നഷ്ടമായ മറ്റൊരു സ്ഥാപനമാണത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.