ജില്ലയില്‍ ഭൂരഹിതര്‍ക്ക് നല്‍കാന്‍ 7.84 ഏക്കര്‍ ഭൂമി കൂടി കണ്ടത്തെി

മഞ്ചേരി: ജില്ലയില്‍ ഭൂമിക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നവര്‍ക്ക് വിതരണം ചെയ്യാന്‍ 7.84 ഏക്കര്‍ ഭൂമി കൂടി റവന്യൂ വകുപ്പ് കണ്ടത്തെി. പാണ്ടിക്കാട് പഞ്ചായത്തിലെ വെട്ടിക്കാട്ടിരി വില്ളേജ് പരിധിയില്‍ വരുന്നതാണ് ഭൂമി. ഈ സ്ഥലം 171 കുടുംബങ്ങള്‍ക്ക് മൂന്നു സെന്‍റ് വീതം നല്‍കാനായി വേര്‍തിരിച്ചിട്ടു. ഫെബ്രുവരി അവസാനത്തോടെ ഗുണഭോക്താക്കളെ കലക്ടറേറ്റില്‍നിന്ന് കണ്ടത്തെും. നിലവില്‍ സീറോലാന്‍റ് പദ്ധതിയില്‍ നാലുവര്‍ഷം മുമ്പ് അപേക്ഷ നല്‍കി കാത്തിരിക്കുന്ന ഭൂരഹിത കുടുംബങ്ങളെയാണ് പരിഗണിക്കുക. 24,600 കുടുംബങ്ങളാണ് മലപ്പുറത്ത് ഇപ്പോഴും ഭൂമി കാത്തിരിക്കുന്നത്. വെട്ടിക്കാട്ടിരിയില്‍ 20 ഏക്കറിലധികം സ്ഥലം മിച്ചഭൂമി കേസിലുള്‍പ്പെട്ടതായിരുന്നു. നീണ്ട നിയമ നടപടികള്‍ക്കൊടുവിലാണ് 7.84 ഏക്കര്‍ ഭൂമി മിച്ചഭൂമിയായി ഹൈകോടതി തീര്‍പ്പ് കല്‍പ്പിച്ചത്. ഏറനാട് താലൂക്കില്‍ 2013 നവംബറില്‍ 137 കുടുംബങ്ങള്‍ക്കുള്ള ഭൂമി കണ്ടത്തെി വിതരണം ചെയ്തിരുന്നു. അരീക്കോട് വില്ളേജില്‍ എട്ട് കുടുംബങ്ങള്‍ക്കും പാണ്ടിക്കാട്ട് 12 കുടുംബങ്ങള്‍ക്കും എളങ്കൂരില്‍ 38 കുടുംബങ്ങള്‍ക്കും മൊറയൂരില്‍ 29 കുടുംബങ്ങള്‍ക്കുമാണ് അന്ന് ഭൂമി കണ്ടത്തെിയത്. ഏറനാട് താലൂക്കില്‍ 3,000ന് മുകളിലാണ് വില്ളേജ് ഓഫിസുകളിലൂടെ മൂന്ന് സെന്‍റിന് അപേക്ഷ നല്‍കിയവരുടെ എണ്ണം. വെട്ടിക്കാട്ടിരിയില്‍ കണ്ടത്തെിയ 171 കുടുംബങ്ങള്‍ക്കുള്ള ഭൂമിക്ക് അര്‍ഹതയുടെ മുന്‍ഗണനാക്രമം വില്ളേജ് ഓഫിസര്‍മാര്‍ പരിശോധിച്ചാണ് പട്ടിക തയാറാക്കുക. ജില്ലയില്‍ മറ്റു താലൂക്കുകളിലും ഇത്തരത്തില്‍ ഭൂമി കണ്ടത്തെിയതടക്കം 500ഓളം പേര്‍ക്ക് ഒരുമിച്ച് പട്ടയം വിതരണം ചെയ്യാന്‍ സാധിച്ചേക്കുമെന്നാണ് കരുതുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.