മലപ്പുറം: ചങ്ങരംകുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കോക്കൂരില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടത്തെിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആവശ്യപ്പെട്ട് വെള്ളിയാഴ്ച മലപ്പുറത്ത് എസ്.പി ഓഫിസ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് കുടുംബാംഗങ്ങളും പട്ടിക ജാതി-വര്‍ഗ ഐക്യവേദിയും അറിയിച്ചു. 2015 നവംബര്‍ 10ന് വൈകീട്ടാണ് പരേതനായ കല്ളേപ്പറമ്പില്‍ ചന്ദ്രന്‍െറ മകന്‍ സാദീശനെ (24) സുഹൃത്ത് എടപ്പാളിലേക്ക് കൂട്ടിക്കൊണ്ടുപോയത്. 12ന് കോക്കൂര്‍ പാവിട്ടപ്പുറം പള്ളിക്ക് സമീപത്തെ കവുങ്ങിന്‍ തോട്ടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടത്തെി. കൈവശമുണ്ടായിരുന്ന പണം, സ്വര്‍ണാഭരണം, മൊബൈല്‍ ഫോണ്‍, വാച്ച് എന്നിവ കാണാതായിരുന്നു. മൃതദേഹത്തിലെ മുറിവുകളാണ് മരണം കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നതെന്ന് മാതാവ് ലീലാവതി പറഞ്ഞു. ചങ്ങരംകുളം സബ് ഇന്‍സ്പെക്ടര്‍, പൊന്നാനി സി.ഐ, തിരൂര്‍ ഡിവൈ.എസ്.പി, എസ്.പി എന്നിവര്‍ക്ക് പരാതി നല്‍കിയിരുന്നു. രാവിലെ 11നാണ് മാര്‍ച്ചും ധര്‍ണയും. വാര്‍ത്താസമ്മേളനത്തില്‍ സഹോദരി സന്ധ്യ, പട്ടിക ജാതി-വര്‍ഗ ഐക്യവേദി നേതാക്കളായ സി.എ. വിജയന്‍ ഗുരുക്കള്‍, ഒ.വി. അപ്പുണ്ണി, ഇ.ടി. അറമുഖന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.