താളിയംകുണ്ടില്‍ പുതിയ കോസ്വേ നിര്‍മാണം തുടങ്ങി

വണ്ടൂര്‍: വാണിയമ്പലം താളിയംകുണ്ട് റോഡില്‍ അശാസ്ത്രീയമായ രീതിയില്‍ നടത്തിയ വികസന പ്രവൃത്തികള്‍ക്കെതിരെ നാട്ടുകാര്‍ രംഗത്തത്തെിയതോടെ അധികൃതര്‍ പുതിയ കോസ്വേ നിര്‍മാണം തുടങ്ങി. റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായി കിണറ്റിങ്ങല്‍ ഭാഗത്താണ് മധ്യത്തില്‍ അഴുക്കുചാല്‍ കീറി സ്ളാബിട്ടിരുന്നത്. ഇതിനു മുകളില്‍ ടാറിങ് നടത്തുന്നതിനിടെ ആഴ്ചകള്‍ക്ക് മുമ്പ് സ്ഥാപിച്ച സ്ളാബുകള്‍ പൊട്ടിയ നിലയില്‍ കണ്ടത്തെുകയായിരുന്നു. അഴുക്കുചാല്‍ നിര്‍മാണ സമയത്ത് തന്നെ പ്രവൃത്തി അശാസ്ത്രീയമാണെന്നും വെള്ളം ഒഴുകിപ്പോവാന്‍ പര്യാപ്തമായ അവസ്ഥയിലല്ളെന്നും പരാതികളുണ്ടായിരുന്നു. പൊട്ടിയതു കണ്ടതോടെ കോസ്വേ അനുയോജ്യമായ നിലയില്‍ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തത്തെി. ഇതനുസരിച്ചുള്ള പുതിയ കോസ്വേ നിര്‍മാണ പ്രവൃത്തികള്‍ ചൊവ്വാഴ്ച തുടങ്ങി. ഇലക്ഷന്‍ പ്രഖ്യാപനമത്തെിയതോടെ തിരക്കിട്ട് പ്രവൃത്തികള്‍ നടത്തി ഉദ്ഘാടനം നടത്താനായിരുന്നു ബന്ധപ്പെട്ടവരുടെ ശ്രമം. സ്ളാബുകള്‍ പൊട്ടിയതോടെ ഇനി പുതിയ കോസ്വേയുടെ പ്രവൃത്തി പൂര്‍ത്തീകരിക്കണം. വിള്ളല്‍ നേരത്തേ തന്നെ കണ്ടത്തെിയതോടെ വന്‍ അപകട സാധ്യത ഒഴിവായതിന്‍െറ ആശ്വാസത്തിലാണ് നാട്ടുകാര്‍. എന്നാല്‍, റോഡിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനാണ് തിരക്കുപിടിച്ച് റെഡിമെയ്ഡ് സ്ളാബുകള്‍ സ്ഥാപിച്ചതെന്ന് എ.ഇ പി. രഘു ‘മാധ്യമ’ത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.