സൊസൈറ്റിയുടെ അനുമതിയില്ലാതെ കെട്ടിടം ഇടിച്ച് നിരത്തുന്നു

തിരൂര്‍: ജില്ലാ ആശുപത്രിയില്‍ കേരള ഹെല്‍ത്ത് ആന്‍ഡ് റിസര്‍ച് വെല്‍ഫെയര്‍ സൊസൈറ്റി (കെ.എച്ച്.ആര്‍.ഡബ്ള്യൂ.എസ്) നിര്‍മിച്ച പേ വാര്‍ഡ് കെട്ടിടം സൊസൈറ്റിയുടെ അനുമതിയില്ലാതെ ഇടിച്ചു നിരത്തുന്നു. ഒരാഴ്ചയായി തുടരുന്ന കെട്ടിടം പൊളിക്കല്‍ സൊസൈറ്റിയുടെ വിലക്ക് ലംഘിച്ചും തുടരുകയാണ്. സൊസൈറ്റി അധികൃതരത്തെി നിര്‍ത്തിവെക്കല്‍ നോട്ടീസ് നല്‍കിയിട്ടും ആശുപത്രിയില്‍ കെട്ടിടം പൊളി നിര്‍ത്തിയിട്ടില്ല. പുതുതായി നിര്‍മിക്കുന്ന അര്‍ബുദ വാര്‍ഡ് സമുച്ചയത്തിന് സ്ഥലം കണ്ടത്തൊനാണ് പേ വാര്‍ഡ് ഇടിച്ചു നിരത്തുന്നത്. കെട്ടിടം പൊളിക്കാന്‍ തങ്ങളുടെ അനുമതി ആവശ്യമാണെന്നാണ് സൊസൈറ്റി അധികൃതര്‍ പറയുന്നത്. ഉപയോഗ ശൂന്യമായ കെട്ടിടമായാല്‍ പോലും തങ്ങളുടെ അനുമതിയില്ലാതെ പൊളിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് അധികാരമില്ളെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടമാണ് ഇപ്പോള്‍ പൊളിച്ചു കൊണ്ടിരിക്കുന്നത്. ഉപയോഗശൂന്യമാണോയെന്ന് തീരുമാനിക്കേണ്ടതും പഴയ കെട്ടിടത്തിന് വില നിശ്ചയിക്കേണ്ടതും പൊളിക്കാന്‍ ടെന്‍ഡര്‍ അടക്കമുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതും തങ്ങളാണെന്നും സൊസൈറ്റി അധികൃതര്‍ മാധ്യമത്തോട് പറഞ്ഞു. ആരോഗ്യമന്ത്രി അധ്യക്ഷനായുള്ള സമിതിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് സൊ സൈറ്റി. ഇവര്‍ നിര്‍മിക്കുന്ന പേ വാര്‍ഡ് കെട്ടിടങ്ങളുടെ സംരക്ഷണ ചുമതല മാത്രമാണ് ആശുപത്രി അധികൃതര്‍ക്കുള്ളതെന്നും സൊസൈറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി. സംഭവത്തില്‍ എം.ഡി മുഖേന സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അവര്‍ അറിയിച്ചു. എന്നാല്‍, ജില്ലാ ആശുപത്രി ജില്ലാ പഞ്ചായത്ത് പരിധിയിലായതിനാല്‍ ഇവിടത്തെ കെട്ടിടങ്ങളുടെ ഉടമസ്ഥാവകാശവും ജില്ലാ പഞ്ചായത്തിനാണെന്നും അവരുടെ നിര്‍ദേശപ്രകാരമാണ് പൊളിക്കുന്നതെന്നും ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉസ്മാന്‍കുട്ടി മാധ്യമത്തോട് പറഞ്ഞു. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടം ഉപയോഗയോഗ്യമല്ളെന്ന് ജില്ലാ പഞ്ചായത്ത് എന്‍ജിനീയര്‍ പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെട്ടിടം പൊളിച്ചുനീക്കണമെന്ന് നേരത്തേ തന്നെ എന്‍ജിനീയര്‍ ആവശ്യപ്പെട്ടിരുന്നു. പഴയ കെട്ടിടത്തിന് വില നിശ്ചയിച്ചും ടെന്‍ഡര്‍ ക്ഷണിച്ചുമാണ് പൊളിക്കാന്‍ നടപടിയെടുത്തതെന്നും സൊസൈറ്റിയുടെ വിലക്ക് നീക്കാന്‍ നടപടിയെടുക്കുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. വര്‍ഷങ്ങളായി ഇഴജന്തുക്കളുടെയും ക്ഷുദ്ര ജീവികളുടെയും താവളമായ കെട്ടിടം വികസനത്തിന് വേണ്ടിയാണ് നീക്കം ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനലുകളും വാതിലുകളും നീക്കം ചെയ്യുന്ന പ്രവൃത്തിയാണ് ഇപ്പോള്‍ നടക്കുന്നത്. വൈകാതെ കെട്ടിടവും പൊളിച്ചു തുടങ്ങും. ആശുപത്രി വളപ്പില്‍ രണ്ട് പേ വാര്‍ഡുകളാണ് സൊസൈറ്റി നിര്‍മിച്ചിട്ടുള്ളത്. പൊളിക്കുന്ന കെട്ടിടത്തേക്കാള്‍ പഴക്കമുള്ള കെട്ടിടം ഇപ്പോഴും ഉപയോഗിച്ച് വരുന്നതായി സൊസൈറ്റി അധികൃതര്‍ ചൂണ്ടിക്കാട്ടി. ആശുപത്രി നടപടിക്കെതിരെ സൊസൈറ്റി രംഗത്തത്തെിയതോടെ രണ്ട് സര്‍ക്കാര്‍ ഏജന്‍സികള്‍ തമ്മിലുള്ള പോരിനാണ് കളമൊരുങ്ങിയിരിക്കുന്നത്. ചൊവ്വാഴ്ച ഉന്നതസംഘം നേരിട്ട് ആശുപത്രിയിലത്തെിയാണ് നിര്‍ത്തിവെക്കാന്‍ നോട്ടീസ് നല്‍കിയിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.