വണ്ടൂരിലെ ജല അതോറിറ്റി ഓഫിസ് പഞ്ചായത്തംഗങ്ങള്‍ ഉപരോധിച്ചു

വണ്ടൂര്‍: പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ജല അതോററ്റിയുടെ കുടിവെള്ള വിതരണം മുടങ്ങിയിട്ട് നാല് മാസം പിന്നിട്ടിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് പഞ്ചായത്ത് പ്രസിഡന്‍റിന്‍െറ നേതൃത്വത്തില്‍ പഞ്ചായത്തംഗങ്ങള്‍ ജല അതോറിറ്ററി ഓഫിസ് ഉപരോധിച്ചു. വെള്ളിയാഴ്ച പതിനൊന്നോടെ വണ്ടൂര്‍ ജല അതോറിറ്റി ഓഫിസിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. നഗര സൗന്ദര്യവത്കരണത്തിന്‍െറ ഭാഗമായ റോഡ് നവീകരണം മൂലവും, വടപുറത്തുള്ള പമ്പ് ഹൗസിന്‍െറ ഗ്യാലക്സി പൈപ്പുകള്‍ അശാസ്ത്രീയമായി നിര്‍മിച്ചതാണ് മേഖലയില്‍ കുടിവെള്ള വിതരണം മുടങ്ങാന്‍ കാരണം. ഇതു സംബന്ധിച്ച് നിരവധി തവണ നാട്ടുകാര്‍ പരാതി നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം പൊട്ടിയ പൈപ്പുകള്‍ നന്നാക്കുവാന്‍ തുക അനുവദിക്കണമെന്നാവശ്യപ്പെട്ട് ജല അതോറിറ്റി അധികൃതര്‍ പഞ്ചായത്ത് ഭരണ സമിതിക്ക് കത്തു നല്‍കി. എന്നാല്‍ പഞ്ചായത്തിന്‍െറ അധികാര പരിധിക്ക് പുറത്തുള്ള വാട്ടര്‍ അതോറിറ്റിക്ക് ഫണ്ടനുവദിക്കാനാവില്ളെന്നും മാസങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിനു ഉടന്‍ പരിഹാരം കാണണമെന്നും ആവശ്യപ്പെട്ട് മുഴുവന്‍ പഞ്ചായത്തംഗങ്ങളും ഓഫിസിലത്തെുകയായിരുന്നു. ചുമതലയുള്ള ഉദ്യോഗസ്ഥരാരും ഓഫിസിലില്ലാത്തതിനാല്‍ ഏറെ നേരം കാത്തിരുന്നു. എ.ഇ അടക്കമുള്ള ഉദ്യോഗസ്ഥരത്തൊതായതോടെ 23 പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് ഓഫിസ് ഉപരോധിക്കുകയായിരുന്നു. രണ്ട് മണിയോടെ പെരിന്തല്‍മണ്ണ സബ് ഡിവിഷന്‍ അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി. ജയകുമാര്‍ സ്ഥലത്തത്തെി സമരക്കാരുമായി ചര്‍ച്ച നടത്തി. കുടിവെള്ള പ്രശ്നത്തിനു 24 മണിക്കൂറിനുള്ളില്‍ പരിഹാരം കാണാമെന്ന് ഇദ്ദേഹം ഉറപ്പു നല്‍കിയതോടെയാണ് സമരമവസാനിച്ചത്. പ്രശ്നത്തില്‍ നിരുത്തരവാദ സമീപനം സ്വീകരിച്ച അസിസ്റ്റന്‍റ് എന്‍ജിനീയര്‍ ഇ. അയ്യപ്പനെ സ്ഥലം മാറ്റുമെന്ന ഉന്നതോദ്യോഗസ്ഥരുടെ ഉറപ്പും നല്‍കി. എസ്.ഐ ജോര്‍ജ് ചെറിയാന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തത്തെിയിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് റോഷ്നി കെ. ബാബു, വൈസ് പ്രസിഡന്‍റ് എം.കെ. നാസര്‍, സ്ഥിര സമിതി അംഗങ്ങളായ എം. രാമചന്ദ്രന്‍, എം. സലീന, ബേബി കമലം, പ്രതിപക്ഷാംഗങ്ങളായ കെ. പ്രഭാകരന്‍, പി. സതീശ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.