അസൗകര്യങ്ങള്‍ക്കിടയില്‍ കുറ്റിപ്പുറം ആശുപത്രിയില്‍ യുവതിക്ക് സുഖപ്രസവം

കുറ്റിപ്പുറം: കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ അരപതിറ്റാണ്ടിന് ശേഷം യുവതിക്ക് സുഖപ്രസവം. കഞ്ഞിപ്പുര ചേക്രാന്തൊടി മുഹമ്മദ് ഷാഫിയുടെ ഭാര്യ ഷഹീറയാണ് (32) കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രസവിച്ചത്. കാര്യമായ ലേബര്‍ റൂം സൗകര്യമോ ഉപകരണങ്ങളോ ഇല്ലാതെയാണ് കുറ്റിപ്പുറം മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത്ത് വിജയശങ്കറിന്‍െറ നേതൃത്വത്തില്‍ ഗൈനക്കോളജി വിഭാഗം ഡോ. ബിന്ദുഷാജിയാണ് പ്രസവമെടുത്തത്. അടിസ്ഥാന സൗകര്യം കുറവായ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ മൂന്ന് മാസം മുന്നെയാണ് ഗൈനക്കോളജി വിഭാഗത്തില്‍ ഡോ. ബിന്ദുഷാജി ചുമതലയേറ്റത്. സൗകര്യങ്ങളൊരുക്കാനായി മെഡിക്കല്‍ ഓഫിസര്‍ ഡോ. വിജിത്ത് വിജയശങ്കറിന്‍െറയും എച്ച്.എം.സി കമ്മിറ്റിയുടെയും നേതൃത്വത്തില്‍ കുറ്റിപ്പുറം വ്യാപാര വ്യവസായി, കുറ്റിപ്പുറത്തെ ദേശസാല്‍കൃത ബാങ്ക്, വിവിധ സംഘടനകള്‍ എന്നിവരാണ് ലേബര്‍ റൂമിലേക്ക് വേണ്ട ഉപകരണങ്ങള്‍ സ്പോണ്‍സര്‍ ചെയ്തത്. ആശുപത്രിയുടെ സൗകര്യക്കുറവിനിടയിലും പ്രസവത്തിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ സമീപിച്ച യുവതിക്ക് ധൈര്യവും പ്രോത്സാഹനവും പകര്‍ന്ന താലൂക്ക് ആശുപത്രി ഗൈനക്കോളജി വിഭാഗം ഡോക്ടറെയും ഹെഡ്നഴ്സ് ശ്രീലേഖ എന്നിവര്‍ക്കും അഭിനന്ദന പ്രവാഹമാണ്. സാധാരണക്കാര്‍ ആശ്രയിക്കുന്ന കുറ്റിപ്പുറം ആശുപത്രിയില്‍ സൗകര്യങ്ങളൊരുക്കി സ്വകാര്യ ആശുപത്രികളുടെ ചൂഷണത്തില്‍നിന്ന് നാട്ടുകാരെ രക്ഷിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.