ഗതാഗത പരിഷ്കരണ സമിതി യോഗത്തിലും തീരുമാനമാനമായില്ല

വണ്ടൂര്‍: പെരിന്തല്‍മണ്ണ ഭാഗത്തേക്കുള്ള ബസുകള്‍ അങ്ങാടിപ്പൊയില്‍ സ്റ്റാന്‍ഡില്‍ കയറുന്നില്ളെന്ന പരാതിയില്‍ ഗതാഗത പരിഷ്കരണ സമിതി യോഗത്തിലും തീരുമാനമായില്ല. ബസ് ഓണേഴ്സ് അസോസിയേഷന്‍ നല്‍കിയ പരാതിയില്‍ ഹൈകോടതി ഉത്തരവുണ്ടെന്ന് പറഞ്ഞാണ് ബസുകള്‍ അങ്ങാടിപ്പൊയില്‍ സ്റ്റാന്‍ഡില്‍ പ്രവേശിക്കാതെയായത്. സമയ നഷ്ടം മൂലം ഓടിയത്തൊനാവുന്നില്ളെന്നാണ് ബസുടമകളുടെയും ജീവനക്കാരുടെയും വാദം. എന്നാല്‍, ഇതിനെതിരെ സ്റ്റാന്‍ഡിലെ കച്ചവടക്കാര്‍ പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് അടക്കമുള്ള പ്രതിഷേധവുമായി രംഗത്തത്തെിയിരുന്നു. ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി പോകണമെന്ന് പഞ്ചായത്ത് ബോര്‍ഡ് യോഗവും തീരുമാനമെടുത്തിരുന്നു. സ്വകാര്യ വ്യക്തി നല്‍കിയ 87 സെന്‍റ് സ്ഥലത്താണ് അങ്ങാടിപ്പൊയില്‍ സ്റ്റാന്‍ഡ് നിലനില്‍ക്കുന്നത്. ഇത് ഉപയോഗിക്കുന്നില്ളെങ്കില്‍ അത് തിരിച്ചെടുക്കാന്‍ ഉടമക്ക് വ്യവ്യസ്ഥ പ്രകാരം അവകാശമുണ്ട്. ഇത് മൂലം സ്റ്റാന്‍ഡ് സംരക്ഷിക്കാന്‍ ബസുകള്‍ കയറണമെന്നാണ് ഭരണസമിതിയുടെ തീരുമാനം. എന്നാല്‍, സമയ പ്രശ്നം ഉന്നയിച്ച് ബസുടമകളും തൊഴിലാളികളും ഈ ആവശ്യം തള്ളി. ഇതേ തുടര്‍ന്ന് റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിച്ച് ഭാവി കാര്യങ്ങള്‍ തീരുമാനിക്കാന്‍ യോഗത്തില്‍ ധാരണയായി. പഞ്ചായത്ത് പ്രസിഡന്‍റ് റോഷ്നി കെ. ബാബു അധ്യക്ഷത വഹിച്ചു. സി.ഐ സാജു കെ. അബ്രഹാം, എസ്.ഐ എസ്.ആര്‍. സനീഷ്, വ്യാപാരി പ്രതിനിധികള്‍, ബസ് ഉടമകള്‍, തൊഴിലാളികള്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.