നിലമ്പൂര്‍: ഗവ. മാനവേദന്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ സ്ഥലത്ത് പുതിയ സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് അനുവദിച്ച് മന്ത്രിസഭാ തീരുമാനമായി. സ്കൂളിന്‍െറ 18 ഏക്കര്‍ സ്ഥലത്തിലെ ആറ് ഏക്കറിലാണ് കോളജ് വരിക. അടുത്ത അധ്യയനവര്‍ഷം തന്നെ കോളജ് പ്രവര്‍ത്തനം ആരംഭിക്കാന്‍ നടപടിയുണ്ടാവുമെന്ന് മന്ത്രി ആര്യാടന്‍ മുഹമ്മദ് അറിയിച്ചു. മലയോരമേഖലയായ നിലമ്പൂരില്‍ സര്‍ക്കാര്‍ കോളജ് എന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ആര്യാടന്‍ ഷൗക്കത്ത് നഗരസഭാ ചെയര്‍മാനായിരിക്കെ മാനവേദന്‍ സ്കൂളിന്‍െറ സ്ഥലത്ത് സര്‍ക്കാര്‍ കോളജിനുവേണ്ടിശ്രമം തുടങ്ങിയിരുന്നു. എം.എസ്.എഫ് നിയോജകമണ്ഡലം കമ്മിറ്റിയും മുഖ്യമന്ത്രിക്കും വിദ്യാഭ്യാസ മന്ത്രിക്കും നിവേദനം നല്‍കിയിരുന്നു. ഒരുവര്‍ഷം മുമ്പ് കൊളീജിയറ്റ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം മാനവേദന്‍ സ്കൂളിലത്തെി സ്ഥലപരിശോധന നടത്തി സര്‍ക്കാറിന് അനുകൂല റിപ്പോര്‍ട്ട് സമര്‍ച്ചു. കോളജുകളില്ലാത്ത നിയോജകമണ്ഡലങ്ങളില്‍ സര്‍ക്കാര്‍ കോളജ് അനുവദിക്കുമെന്ന് തീരുമാനമെടുത്തെങ്കിലും ഒരു എയ്ഡഡ് കോളജും രണ്ട് സ്വാശ്രയകോളജുകളും ഉള്ളതിനാല്‍ നിലമ്പൂരിന്‍െറ ആവശ്യം അന്ന് അവഗണിക്കപ്പെട്ടു. മാനവേദന്‍ സ്കൂളിന്‍െറ പ്ളാറ്റിനം ജൂബിലി ആഘോഷം ഉദ്ഘാടനത്തിനും നഗരസഭയുടെ സദ്ഗമയ സമഗ്രവിദ്യാഭ്യാസ പദ്ധതി സമര്‍പ്പണത്തിനും ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം എത്തിയപ്പോള്‍ മാനവേദന്‍ സ്കൂളിനോട് ചേര്‍ന്ന് കോളജും വേണമെന്ന് സ്കൂളിന് സൗജന്യമായി സ്ഥലം അനുവദിച്ച നിലമ്പൂര്‍ കോവിലകം റിസീവര്‍ ഗോദവര്‍മ്മന്‍ തിരുമുല്‍പ്പാട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.