വിഷരഹിത പച്ചക്കറി ചന്തയൊരുക്കി വലിയാട് സ്കൂള്‍ വിദ്യാര്‍ഥികള്‍

മലപ്പുറം: വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ വിഷരഹിത ജൈവ പച്ചക്കറി ചന്തയൊരുക്കി. ഗ്രാമപഞ്ചായത്തിന്‍െറയും കൃഷിഭവന്‍െറയും സഹകരണത്തോടെ സ്കൂളിലെ ‘ഹരിതം’ കാര്‍ഷിക ക്ളബിന്‍െറ കൃഷിയില്‍നിന്ന് ലഭിക്കുന്ന വിളകളില്‍ സ്കൂള്‍ ഉച്ചഭക്ഷണത്തിന് ഉപയോഗിച്ചതില്‍ ബാക്കിയാണ് പൊതുജനങ്ങള്‍ക്ക് വില്‍പനക്ക് വെച്ചത്. ചീര, മുളക്, തക്കാളി, വെണ്ട, കയ്പ, പടവലം എന്നിവയാണ് ചന്തയില്‍ വിറ്റത്. കൃഷിയിടത്തില്‍ ഇവ കൂടാതെ ക്വാളിഫ്ളവര്‍, കാബേജ്, പയര്‍, വഴുതന, പപ്പായ, കയ്പ, ചിരങ്ങ, മത്തന്‍, കുമ്പളം, വെള്ളരി, കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങിയവയുമുണ്ട്. ഈ അധ്യയന വര്‍ഷാരംഭത്തില്‍ ഗ്രാമപഞ്ചായത്തും കൃഷിഭവനുമായി സഹകരിച്ച് കോഡൂരിലെ 15 പ്രൈമറി സ്കൂളിലെ പ്രധാനാധ്യാപകര്‍, കൃഷി ചുമതലയുള്ള അധ്യാപകര്‍, പി.ടി.എ പ്രസിഡന്‍റ് എന്നിവര്‍ക്ക് പരിശീലനം നല്‍കിയിരുന്നു. തുടര്‍ന്ന്, വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്കൂളില്‍ കൃഷിയില്‍ താല്‍പര്യമുള്ള 35 വിദ്യാര്‍ഥികളെ തെരഞ്ഞെടുത്ത് ‘ഹരിതം’ ഫാര്‍മേഴ്സ് ക്ളബ് രൂപവത്കരിച്ച് സ്കൂളിന് സമീപം കൃഷി ആരംഭിക്കുകയായിരുന്നു. മികച്ച സ്കൂള്‍തല കാര്‍ഷികപ്രവൃത്തിക്ക് ഈ സ്കൂളിലെ പ്രഥമാധ്യാപകന്‍ കെ.എം. മുസ്തഫക്ക് ജില്ലാതല അവാര്‍ഡ് ലഭിച്ചതും ഫാര്‍മേഴ്സ് ക്ളബ് ലീഡറായ ആയിഷ നദ പാലാംപടിയന് ഗ്രാമപഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകക്കുള്ള അവാര്‍ഡ് ലഭിച്ചതും പ്രോത്സാഹനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.