പൂര്‍വിക സ്വത്ത് കിട്ടാന്‍ ഏതറ്റം വരെയും പോകും– മൂര്‍ക്കത്ത് സെയ്തലവി

കോട്ടക്കല്‍: ദേശീയപാതക്ക് സമീപമുള്ള പാലത്തറയിലെ ഭൂമി നഗരസഭയില്‍നിന്ന് തിരിച്ചുകിട്ടാന്‍ ഏതറ്റം വരെയും പോകുമെന്ന് മൂര്‍ക്കത്ത് സെയ്തലവി. കോട്ടക്കല്‍ നഗരസഭയുടെ അധീനതയിലുള്ള ഭൂമി പൂര്‍വിക സ്വത്താണെന്നാണ് ഇയാളുടെ വാദം. പിതാവായ അന്തരിച്ച രായിന്‍ ഹാജിയുടെ മാതാവ് മങ്ങാടന്‍ പാത്തുട്ടി ഉമ്മയുടേതാണ് സ്ഥലം. അവരുടെ സഹോദരനായ മങ്ങാടന്‍ മരക്കാര്‍ വാങ്ങിക്കൊടുത്തതാണ് ഭൂമി. പഞ്ചായത്തായിരുന്ന കാലം മുതല്‍ നികുതിയടക്കാന്‍ കയറിയിറങ്ങുകയാണ്. നഗരസഭയുടെ ഭൂമിയാണെന്നാണ് അവര്‍ പറയുന്നത്.1491/1957 രേഖ പ്രകാരമുള്ള രേഖകളില്‍ ഭൂവുടമ ആരാണെന്നത് വ്യക്തമാണ്. ഈ തെളിവാണ് പരപ്പനങ്ങാടി മുന്‍സിഫ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. നാല് പട്ടികയിലുള്ള മൂന്ന് ഭാഗങ്ങളും ഇതിനകം വിറ്റുകഴിഞ്ഞു. കണക്ക് പ്രകാരം ഒരു ഏക്കറും 14 സെന്‍റ് ഭൂമിയാണുള്ളത്. ഇതില്‍ 74 സെന്‍റ് ഭൂമിയാണ് നഗരസഭയുടേതെന്ന് അവര്‍ അവകാശപ്പെടുന്നത്. കോടതിയില്‍നിന്ന് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ. വിഷയം രാഷ്ട്രീയമല്ല. താന്‍ മുസ്ലിം ലീഗ് പാലത്തറ വാര്‍ഡ് പ്രസിഡന്‍റായത് കൊണ്ടാണ് സി.പി.എം ആരോപണം. ഭൂമിയില്‍ പ്രവൃത്തികള്‍ ആരംഭിക്കുകയാണെങ്കില്‍ കോടതിയെ സമീപിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നതെന്നും സെയ്തലവി പറഞ്ഞു.അതേസമയം, 1972ല്‍ ലക്ഷം വീട് കോളനിക്ക് പതിച്ചുനല്‍കിയ ഭൂമിയാണിതെന്ന് നഗരസഭ രേഖകളില്‍ പറയുന്നു. പാലത്തറയിലും വലിയ പറമ്പിലുമായിരുന്നു പദ്ധതി. എന്നാല്‍, വലിയ പറമ്പില്‍ യാഥാര്‍ഥ്യമായെങ്കിലും ഇവിടെ നടന്നില്ല. പിന്നീട് കണ്‍വെന്‍ഷന്‍ കം ഷോപ്പിങ് അടക്കമുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും എല്ലാം കടലാസിലൊതുങ്ങി. അതേസമയം, വിഷയം രാഷ്ട്രീയ ചൂടിലേക്ക് മാറി. വരുംദിവസങ്ങളില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ സംഘടനകള്‍ പ്രക്ഷോഭമാരംഭിക്കാനുള്ള തയാറെടുപ്പിലാണ്. അടുത്ത മാസം രണ്ടിനാണ് നഗരസഭ സെക്രട്ടറിയോട് ഹാജരാകാന്‍ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.