കൊളത്തൂര്‍: സംസ്ഥാന ഒൗഷധ സസ്യബോര്‍ഡിന്‍െറ ധനസഹായത്തോടെ കോട്ടക്കല്‍ ആര്യവൈദ്യശാല നടപ്പാക്കുന്ന ഒൗഷധോദ്യാനം പദ്ധതി കൊളത്തൂര്‍ നാഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടങ്ങി. മങ്കട മണ്ഡലത്തില്‍ പദ്ധതി നടപ്പാക്കുന്ന ഏക സ്കൂളാണിത്. ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ ഒൗഷധസസ്യം നട്ട് ഉദ്ഘാടനം ചെയ്തു. മൂര്‍ക്കനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ. രാജഗോപാന്‍ അധ്യക്ഷത വഹിച്ചു. ഒൗഷധസസ്യ ഗവേഷണകേന്ദ്രം സീനിയര്‍ സയന്‍റിസറ്റ് കെ.എം. പ്രഭുകുമാര്‍ പദ്ധതി വിശദീകരിച്ചു. കൃഷി ഓഫിസര്‍ റജീന വാസുദേവ്, വാര്‍ഡംഗം ടി. മുരളീധരന്‍, ടി. മുജീബ് റഹ്മാന്‍, ജോര്‍ജ് കൊളത്തൂര്‍, ടി.കെ. വിജയകൃഷ്ണന്‍, സി.വി. മുരളി, കെ.എസ്. സുമേഷ്, നന്ദിനി എന്നിവര്‍ സംസാരിച്ചു. ഒൗഷധ സസ്യ ഗവേഷണകേന്ദ്രം സയന്‍റിസ്റ്റ് എം. മഹേഷ്കുമാര്‍ ക്ളാസെടുത്തു. പെരിന്തല്‍മണ്ണ: വിദ്യാലയങ്ങളില്‍ നടപ്പാക്കുന്ന ഒൗഷധോദ്യാനം പദ്ധതി ചെറുകര എ.യു.പി സ്കൂളില്‍ തുടങ്ങി. ഒൗഷധസസ്യ ബോര്‍ഡിന്‍െറ ധനസഹായത്തോടെ കോട്ടക്കല്‍ ആര്യവൈദ്യശാല ഒൗഷധസസ്യ ഗവേഷണകേന്ദ്രമാണ് മലപ്പുറം, പാലക്കാട് ജില്ലകളിലെ തെരഞ്ഞെടുത്ത വിദ്യാലയങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. ഏലംകുളം പഞ്ചായത്ത് പ്രസിഡന്‍റ് കെ. ആയിഷ ഉദ്ഘാടനം ചെയ്തു. ഒൗഷധസസ്യ ഗവേഷണകേന്ദ്രം സീനിയര്‍ സയന്‍റിസ്റ്റും പദ്ധതിയുടെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററുമായ ഡോ. കെ.എം. പ്രഭുകുമാര്‍ പദ്ധതി വിശദീകരിച്ചു. എക്സ്റ്റന്‍ഷന്‍ സയന്‍റിസ്റ്റ് എം.കെ. മഹേഷ് കുമാര്‍ ക്ളാസെടുത്തു. പി.ടി.എ പ്രസിഡന്‍റ് എം. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രഥമാധ്യാപിക കെ. രമണി, വാര്‍ഡംഗം വിജയലക്ഷ്മി, സ്കൂള്‍ കോഓഡിനേറ്റര്‍ കെ. സത്യനാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.