മങ്കട: ആരോഗ്യ വകുപ്പിന്‍െറ പരിശോധനയില്‍ അടച്ചുപൂട്ടിയ ലോഡ്ജ് വീണ്ടും തുറന്നതുമായി ബന്ധപ്പെട്ട് മങ്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെട്ടിട ഉടമക്ക് നോട്ടീസ് നല്‍കി. വൃത്തിഹീനമായ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പും മങ്കട ഗ്രാമപഞ്ചായത്തും ഇടപെട്ട് അടച്ചുപൂട്ടിയ ലോഡ്ജ് വീണ്ടും തുറന്നുപ്രവര്‍ത്തിക്കുന്നതായി പരിസരവാസികള്‍ പരാതിപെട്ടതിന്‍െറ അടിസ്ഥാനത്തിലാണ് നടപടി. 24 മണിക്കൂറിനകം താമസക്കാരെ ഒഴിപ്പിക്കാന്‍ സാവകാശം നല്‍കിയിട്ടുണ്ട്. ഇതിനിടയില്‍ ഒഴിപ്പിച്ചില്ളെങ്കില്‍ പൊലീസിനെ ഉപയോഗിച്ച് നടപടി എടുക്കുമെന്നും ആരോഗ്യ വകുപ്പിന്‍െറ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ ലോഡ്ജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുമെന്നും മങ്കട ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനില്‍ പത്തായക്കോട്ടില്‍ പറഞ്ഞു. ആശുപത്രി റോഡിലെ സ്വകാര്യ ഉടമസ്ഥതയിലുള്ള ലോഡ്ജാണ് പരിസരവാസികളുടെ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ മേയില്‍ അധികൃതര്‍ അടച്ചുപൂട്ടിയത്. വൃത്തിഹീനമായ സാഹചര്യത്തില്‍ കക്കൂസ് മാലിന്യം അടക്കമുള്ളവ പുറത്തേക്കൊഴുക്കുന്നുവെന്നായിരുന്നു പരാതി. മലിന ജലം ഒഴുകിപോകാന്‍ സംവിധാനമില്ലാത്തതും ഇതുമൂലം പരിസരവാസികള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായും കുടിവെള്ളം ഉപയോഗിക്കാന്‍ പറ്റാത്തതായും നേരത്തേ തന്നെ പരാതി ഉയര്‍ന്നിരുന്നു. വൃത്തിഹീനമായ സാഹചര്യങ്ങള്‍ ഇല്ലാതാക്കി ആരോഗ്യ വകുപ്പിന്‍െറ പരിശോധനയില്‍ വാസയോഗ്യമാണെന്ന് സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഗ്രാമപഞ്ചായത്തില്‍ സമര്‍പ്പിച്ചാല്‍ മാത്രമേ ലോഡ്ജ് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കുകയുള്ളൂ. എന്നാല്‍, ഇതൊന്നും പാലിക്കാതെ ലോഡ്ജ് വീണ്ടും ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി തുറന്ന് കൊടുത്തതെന്നും ഈ വിഷയത്തില്‍ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുമെന്നും പരിസര വാസികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.