കാളികാവ് ടൗണില്‍ ഗതാഗത പരിഷ്കാരം നടപ്പാക്കുന്നു

കാളികാവ്: ടൗണിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തീരുമാനം. കാളികാവ് എസ്.ഐ കെ.പി. സുരേഷ് ബാബുവിന്‍െറ സാന്നിധ്യത്തില്‍ വിവിധ സംഘടനാ പ്രതിനിധികള്‍ പങ്കെടുത്ത യോഗത്തിലാണ് ഗതാഗത പരിഷ്കരണത്തിന് തീരുമാനമായത്. സെപ്റ്റംബര്‍ അഞ്ച് മുതലാണ് പരിഷ്കരണം നടപ്പാക്കുക. സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ജങ്ഷനിലെ വയലില്‍ ജ്വല്ലറിക്ക് പിന്‍വശത്തെ സ്ഥലം ഉപയോഗപ്പെടുത്തും. റോഡിലേക്ക് കൈയേറിയുള്ള കച്ചവടങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കും. നിലമ്പൂര്‍ റോഡിലെ ഓട്ടോ പാര്‍ക്കിങ് സുഖകരമാക്കാന്‍ ഓവുചാലിന് മുകളില്‍ സ്ളാബും ബാരിക്കേഡും നിര്‍മിക്കും. കരുവാരകുണ്ട് റോഡിലെ കൈയേറ്റ കച്ചവടങ്ങള്‍ ഒഴിവാക്കും. ഗുഡ്സ് ഓട്ടോ പാര്‍ക്കിങ് നിലമ്പൂര്‍ റോഡിലെ വര്‍ക്ഷോപ്പിന് മുന്‍വശത്തെ സ്ഥലത്തേക്ക് മാറ്റും. മൂന്ന് റോഡുകളിലും 25 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ പാര്‍ക്കിങ് നിരോധിക്കും. ഇരു ബസ് സ്റ്റാന്‍ഡുകളിലും സ്വകാര്യ വാഹനങ്ങളുടെ പ്രവേശവും പാര്‍ക്കിങ്ങും നിരോധിക്കും. ‘കാളികാവിന്‍െറ പുതിയ മുഖം’ എന്ന പേരിലാണ് പരിഷ്കരണം. യോഗത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി. ഖാലിദ്, വലയില്‍ സിബി, നസീര്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.