വെള്ളം ചോദിച്ചത്തെി വീട്ടില്‍നിന്ന് സ്വര്‍ണം കവര്‍ന്ന നാടോടി സ്ത്രീകള്‍ പിടിയില്‍

പെരുമ്പടപ്പ്: കുടിക്കാന്‍ വെള്ളം ചോദിച്ചത്തെി വീട്ടില്‍നിന്ന് 7.5 പവന്‍ സ്വര്‍ണം കവര്‍ന്ന മൂന്ന് നാടോടി സ്ത്രീകളെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. പരിസരവാസികളുടെ സമയോചിത ഇടപെടലാണ് മോഷ്ടാക്കളെ കൈയോടെ പിടികൂടാനായത്. തമിഴ്നാട് ചിന്നസേലം സ്വദേശികളായ ഭഗവതി (40), ദേവി (24), മീനാക്ഷി (23) എന്നിവരാണ് പിടിയിലായത്. രണ്ട് കൈക്കുഞ്ഞുങ്ങളും കൂടെയുണ്ടായിരുന്നു. ആല്‍ത്തറ പൂഴിക്കള ചിറ്റിലപ്പിള്ളി യേശുദാസിന്‍െറ വീട്ടില്‍ വ്യാഴാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. 87 വയസ്സുള്ള മാതാവ് കൊച്ചമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മുന്‍വാതില്‍ അടച്ച് അടുക്കള ഭാഗത്ത് ഇരിക്കുകയായിരുന്നു ഇവര്‍. രണ്ട് യുവതികളത്തെി വെള്ളം ചോദിച്ചപ്പോള്‍ കൊച്ചമ്മ അകത്ത് കയറി വെള്ളം എടുത്തുനല്‍കി. ഇതിനിടെ മൂന്നാമത്തെ യുവതി അകത്ത് കയറി അലമാരയില്‍നിന്ന് സ്വര്‍ണം എടുക്കുകയായിരുന്നു. താക്കോല്‍ അലമാരയില്‍തന്നെ ഉണ്ടായിരുന്നത് ഇവര്‍ക്ക് എളുപ്പമായി. അടുത്ത പറമ്പില്‍ വിറകെടുക്കാന്‍ പോയിരുന്ന യേശുദാസിന്‍െറ ഭാര്യ ഷൈല വന്നപ്പോള്‍ നാടോടി സ്ത്രീകള്‍ കൊച്ചമ്മയുമായി സംസാരിക്കുന്നത് കണ്ടിരുന്നു. സംശയം തോന്നിയ ഇവര്‍ മുറിയില്‍ എത്തിയപ്പോഴാണ് ആഭരണം സൂക്ഷിച്ച ഡപ്പി താഴെ കിടക്കുന്നത് കണ്ടത്. അയല്‍വാസികളായ ചെരപ്പറമ്പില്‍ ദേവാനന്ദന്‍, പ്രഭാകരന്‍, ശശി എന്നിവര്‍ ബൈക്കില്‍ ഇവരെ അന്വേഷിച്ചിറങ്ങിയപ്പോള്‍ ആല്‍ത്തറിയില്‍നിന്ന് പുത്തന്‍പള്ളിയിലേക്കും അവിടെ നിന്ന് എരമംഗലത്തേക്കും ബസ് കയറിയതായി അറിഞ്ഞു. ഒരു മണിക്കൂറിനകം ഇവരെ എരമംഗലം നരണിപ്പുഴ റോഡില്‍ കണ്ടത്തെുകയായിരുന്നു. പിടിക്കപ്പെടുമെന്ന് തോന്നി ഇടവഴിയിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ച സംഘം ഇതിനിടെ ആഭരണമടങ്ങിയ പൊതി പറമ്പിലേക്ക് വലിച്ചെറിഞ്ഞു. പരിസരത്തെ വ്യാപാരികള്‍ നടത്തിയ തിരച്ചിലില്‍ സ്വര്‍ണാഭരണം കണ്ടത്തെി. ഇതിനിടെ വടക്കേകാട് പൊലീസും സ്ഥലത്തത്തെി. ആദ്യം നിഷേധിച്ച ഇവര്‍ വിശദമായ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു. പ്രതികളെ മോഷണം നടന്ന വീട്ടിലത്തെിച്ച് തെളിവെടുത്തു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.