തലമുറകളുടെ സംഗമവും പുതിയ അംഗങ്ങള്‍ക്ക് സ്വീകരണവും ഒരുക്കി കോണ്‍ഗ്രസ്

മഞ്ചേരി: കോണ്‍ഗ്രസിലെ പഴയ തലമുറയെയും പുതുതലമുറയെയും കൂട്ടിയിരുത്തി ബ്ളോക് കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ പരിപാടി ശ്രദ്ധേയമായി. മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അവരുടെ പുതിയ തലമുറയിലുള്ളവരുടെ സാന്നിധ്യത്തില്‍ ആദരിച്ചു. അമ്പതോളം പേരായാണ് ആദരിച്ചത്. ഗുരുവന്ദനം എന്നപേരില്‍ മുതിര്‍ന്നവരേയും പുതുതായി പാര്‍ട്ടിയിലേക്ക് കടന്നുവന്നവരേയും സ്വീകരിച്ചു. മഞ്ചേരി അര്‍ബന്‍ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസിന് മുന്‍കാലത്ത് ഊര്‍ജവും ജീവനും പകര്‍ന്നു നല്‍കിയ ഒരു വിഭാഗമാണ് കഴിഞ്ഞ തലമുറയെന്നും അവരെ വിസ്മരിച്ചുകൊണ്ട് പാര്‍ട്ടിക്ക് മുന്നോട്ടുപോകാനാവില്ളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഭാഗീയതയുടെ പേരില്‍ ജനങ്ങളെ അകറ്റി നിര്‍ത്തുന്നതാണ് നരേന്ദ്രമോദി പിന്തുടരുന്ന ഭരണനയം. രാജ്യം പിന്തുടര്‍ന്നുപോന്ന പൈതൃകത്തിന് ഇത് യോജിച്ചതല്ളെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഇ. മുഹമ്മദ്കുഞ്ഞി അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറി വി.വി. പ്രകാശ്, ടി. സിദ്ദീഖ്, ബ്ളോക് കമ്മിറ്റി പ്രസിഡന്‍റ് വല്ലാഞ്ചിറ ഹുസൈന്‍, സത്യപാലന്‍, ഡി.സി.സി സെക്രട്ടറിമാരായ പ്രഫ. എം.ഹരിപ്രിയ, അഡ്വ. ബീനാജോസഫ്, ജില്ലാ പഞ്ചായത്ത് അംഗം വി. സുധാകരന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഹനീഫ പുല്ലൂര്‍ , ഇ.പി. നാരായണന്‍, കെ. അബ്ദുല്ല, ടി.പി. വിജയകുമാര്‍, വിജീഷ്, ഇ.കെ. വിശാലാക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.