തിരൂരങ്ങാടി: ദേശീയപാത വി.കെ പടി മമ്പുറം റോഡില്‍ കാഴ്ച മറച്ച് കാടുകയറിയത് അപകടക്കെണിയാകുന്നു. മമ്പുറം വെട്ടത്തുബസാറിന് സമീപം വളവും ഇറക്കവുമുള്ള റോഡിലേക്ക് കാട് പടര്‍ന്നതാണ് ഡ്രൈവര്‍മാരുടെ കാഴ്ചക്ക് തടസ്സമാകുന്നത്. റബറൈസ്ഡ് ചെയ്ത് വീതി കൂടിയ റോഡില്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് നടന്നുപോകാന്‍ കഴിയാത്ത വിധമാണ് കാടുവളര്‍ന്നത്. ഒട്ടേറെ അപകടങ്ങള്‍ നടന്ന ഈ ഭാഗത്ത് സുരക്ഷാവേലിയും നടപ്പാതയും ഒരുക്കണമെന്നാണ് ആവശ്യം. നേരത്തേ തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട തൊഴിലാളികള്‍ കാട് വെട്ടിയിരുന്നു. തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്ക് ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് ഇതുവഴി പോവുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.