തമിഴ്നാട് സ്വദേശിയുടെ മരണം: കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടെന്ന് പൊലീസ്

കുറ്റിപ്പുറം: മരംവെട്ട് തൊഴിലാളിയായ തമിഴ്നാട് സ്വദേശി മുഹമ്മദ് സിദ്ദീഖിന്‍െറ കൊലപാതകം അന്വേഷിക്കുന്നതിന്‍െറ ഭാഗമായി ജില്ലാ പൊലീസ് മേധാവി സംഭവസ്ഥലം സന്ദര്‍ശിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളെ പിടികൂടിയെങ്കിലും കുറ്റസമ്മതം നടത്താത്തതിനാലും സാക്ഷിമൊഴികള്‍ എതിരായതിനാലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇതേ തുടര്‍ന്നാണ് മലപ്പുറം എസ്.പിയുടെ ചുമതലയുള്ള പാലക്കാട് എസ്.പി ഡോ. ശ്രീനിവാസന്‍ സ്ഥലത്തത്തെി പരിശോധന നടത്തിയത്. കൊലപാതകത്തില്‍ ഒന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായി പൊലീസിന് സൂചന ലഭിച്ചതോടെയാണ് പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ പൊലീസ് മേധാവി എത്തിയത്. കൊലപാതകം നടന്ന സ്ഥലം സന്ദര്‍ശിക്കുകയും കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വിസ്തരിക്കുകയും ചെയ്തു. മൂന്ന് പേര്‍ പൊലീസ് കസ്റ്റഡിയിലുണ്ടെങ്കിലും യഥാര്‍ഥ പ്രതിയെ തിരിച്ചറിയാനായിട്ടില്ല. ദൃക്സാക്ഷികളില്ലാത്തതും കാര്യമായ തെളിവില്ലാത്തതും പൊലീസിനെ വലക്കുന്നുണ്ട്. തിരൂര്‍ ഡിവൈ.എസ്.പി സന്തോഷ്, വളാഞ്ചേരി സി.ഐ കെ.എം. സുലൈമാന്‍, കുറ്റിപ്പുറം എസ്.ഐ പ്രതീപ്, എസ്.ഐ സദാനന്ദന്‍ എന്നിവരും എസ്.പിക്കൊപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.