തിരൂര്‍ക്കാട്ട് ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്ക്

പെരിന്തല്‍മണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട് തടത്തില്‍ വളവില്‍ സ്വകാര്യ ബസ് മറിഞ്ഞ് 26 പേര്‍ക്ക് പരിക്കേറ്റു. പാലക്കാട്ടുനിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് തിങ്കളാഴ്ച രാത്രി എട്ടോടെ അപകടത്തില്‍പെട്ടത്. ബസില്‍ യാത്രക്കാര്‍ കുറവായിരുന്നു. പരിക്കേറ്റവരെ പെരിന്തല്‍മണ്ണയിലും പരിസരങ്ങളിലുമുള്ള മൂന്ന് ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മാലാപറമ്പ് എം.ഇ.എസ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: മലപ്പുറം സ്വദേശി മോഹനന്‍ (60), മറ്റത്തൂര്‍ ഫഹദ് (20), രാമപുരം വിനേഷ് (23), മക്കരപ്പറമ്പ് രവീന്ദ്രന്‍ (44), രാമപുരം രാമകൃഷ്ണന്‍ (40). പെരിന്തല്‍മണ്ണ അല്‍ശിഫ ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍: കാച്ചിനിക്കാട് അബ്ദുറഹ്മാന്‍ (17), പടിഞ്ഞാറ്റുംമുറി അലവി (38), കോഡൂര്‍ അന്‍സാരി (25), മക്കരപ്പറമ്പ് മുംതാസ് (40), കൂട്ടിലങ്ങാടി റുഖിയ (29), കടന്നമണ്ണ സെയ്തലവി (52), ഐക്കരപ്പടി സെയ്തലവി (46), പനങ്ങാങ്ങര റഷീദ് (50), കോഡൂര്‍ ശിഹാബുദ്ദീന്‍ (50), മക്കരപ്പറമ്പ് പ്രതീഷ് (21), അറവങ്കര റുഖിയ (60), സുരേഷ്ബാബു (42), അലി (62), മറിയുമ്മ (65), കൃഷ്ണഭാനു (52), മുഹമ്മദ് (40), അനീഷ് (33), നാഫിയ (20), ആയിശ (33). പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയിലുള്ളവര്‍: രാമപുരം കരിമ്പനക്കല്‍ സബിയു (18), അരിപ്ര പാറമ്മല്‍ നിസാമുദ്ദീന്‍ (21). പെരിന്തല്‍മണ്ണയില്‍നിന്ന് ഫയര്‍ഫോഴ്സും പൊലീസും എത്തി നാട്ടുകാരുടെ സഹായത്തോടെ പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.