വാഴക്കാട്: ദേശീയ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടത്തെി. 2013-14, 2014-15 വര്‍ഷങ്ങളിലെ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ വന്‍ സാമ്പത്തിക ക്രമക്കേടും അഴിമതിയും നടത്തിയതായി ഓഡിറ്റ് റിപ്പോര്‍ട്ട്. ക്രമക്കേട് കണ്ടത്തെിയ സംസ്ഥാന ഓഡിറ്റ് വകുപ്പ് വിഷയത്തില്‍ വിശദമായ അന്വേഷണത്തിന് കേരള സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് അംഗീകരിക്കാത്ത സപ്ളയര്‍മാരില്‍നിന്ന് ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വാങ്ങി 1,62,825 രൂപയുടെ നഷ്ടമുണ്ടാക്കി. തൊഴിലുറപ്പ് പദ്ധതിക്ക് പണിയായുധങ്ങള്‍ വാങ്ങുന്നതിന് എന്ന പേരില്‍ വിവിധ എ.ഡി.എസുകളില്‍നിന്ന് പണം കൈപ്പറ്റിയ ഓവര്‍സിയര്‍ ആയുധങ്ങള്‍ വാങ്ങി നല്‍കാതെയും പണം യഥാസമയം തിരിച്ചു നല്‍കാതെയും കൈവശം വെച്ച് ദുരുപയോഗം നടത്തി. മെറ്റീരിയല്‍സ് സപൈ്ള ചെയ്തവര്‍ക്ക് നല്‍കേണ്ട പണം ബാങ്കില്‍നിന്ന് മറ്റ് വ്യക്തികള്‍ കൈപ്പറ്റി, മെഷര്‍മെന്‍റ് ബുക്കില്‍ പ്രവൃത്തി വിവരങ്ങള്‍ രേഖപ്പെടുത്താതെ പ്രവൃത്തികള്‍ക്ക് പണം നല്‍കി തുടങ്ങി ഒട്ടനവധി ക്രമക്കേടുകള്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അക്കമിട്ട് രേഖപ്പെടുത്തിയിട്ടുണ്ട്. സപ്ളയര്‍മാര്‍ക്ക് ബാങ്ക് അക്കൗണ്ട് മുഖേനയോ, ഡി.ഡി മുഖേനയോ പണം നല്‍കാവൂ എന്ന ചട്ടം മറികടന്ന് ബെയറര്‍ ചെക് നല്‍കിയത് പ്രസ്തുത കാലയളവിലെ ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരുടെ വീഴ്ചയായി റിപ്പോര്‍ട്ട് വിലയിരുത്തുന്നു.ഓഡിറ്റ് റിപ്പോര്‍ട്ടിലെ സുപ്രധാന വസ്തുതകള്‍ ഉള്‍പ്പെടുത്തി വ്യാഴാഴ്ച രാവിലെ ചേരാന്‍ നിശ്ചയിച്ച ഭരണസമിതിയുടെ അടിയന്തര യോഗത്തില്‍ ചര്‍ച്ച ചെയ്യാന്‍ തീരുമാനിച്ച അജണ്ട നിശ്ചയിച്ച് നോട്ടീസ് നല്‍കിയെങ്കിലും യോഗം മാറ്റിവെച്ചത് ഏറെ വിവാദമാവുകയും ചെയ്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് സംസ്ഥാന ഓഡിറ്റ് വകുപ്പ് വന്‍ ക്രമക്കേട് കണ്ടത്തെുകയും വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരിക്കുകയും ഗ്രാമപഞ്ചായത്തിന്‍െറ ഭാഗത്തുനിന്നും വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെയുള്ള നടപടിക്ക് സാധ്യത ഏറെയുണ്ടെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പഞ്ചായത്ത് ഓഫിസില്‍ ഇടനിലക്കാരുടെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതാക്കാനും മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗ്രാമപഞ്ചായത്തിന്‍െറ വരുമാനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാക്കാനും നിമിത്തമായ നിലവിലെ സെക്രട്ടറി ബുധനാഴ്ച പടിയിറങ്ങിയതും നാട്ടുകാര്‍ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.