മൂന്ന് യുവാക്കള്‍ മരിച്ച കേസില്‍ ലോറി ഡ്രൈവര്‍ അറസ്റ്റില്‍

വളാഞ്ചേരി: വളാഞ്ചേരി-പട്ടാമ്പി റോഡില്‍ കോട്ടപ്പുറത്ത് നിയന്ത്രണം വിട്ട ലോറി പാഞ്ഞുകയറി മൂന്ന് യുവാക്കള്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവറെ വളാഞ്ചേരി പൊലീസ് പിടികൂടി. എടക്കര സ്വദേശി ദേവസ്യ എന്ന ബേബിയെയാണ് (69) വളാഞ്ചേരി എസ്.ഐ പി.എം. ഷമീര്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ ഫുട്ബാള്‍ മത്സരം കണ്ടശേഷം ബൈക്കുകളില്‍ മടങ്ങുകയായിരുന്ന റംഷീഖ് (25), ഫാസില്‍ (24), മുഹമ്മദ് നംഷാദ് (23) എന്നിവരാണ് മരിച്ചത്. അപകടം നടന്ന ഉടനെ ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. മന$പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്തു. പ്രതിയെ തിരൂര്‍ കോടതിയില്‍ ഹാജരാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.