പെരിന്തല്‍മണ്ണ: പരിയാപുരം സെന്‍റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയും സമീപത്തെ കുരിശടികളും കുത്തിത്തുറന്ന് മോഷണം. പള്ളിയുടെ പ്രധാന വാതില്‍ പൂട്ട് തകര്‍ത്ത് കയറി അള്‍ത്താരയില്‍ സൂക്ഷിച്ച കാണിക്ക വഞ്ചി തകര്‍ത്ത് പണം കവര്‍ന്നു. അള്‍ത്താരയിലെ സ്റ്റീല്‍ അലമാര കുത്തിപ്പൊളിച്ച് ആരാധനക്ക് ഉപയോഗിക്കുന്ന പാത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. പള്ളിക്ക് മുന്നിലെ കുരിശ് പള്ളിയുടെ കാണിക്ക വഞ്ചിയുള്ള മുറി കുത്തിത്തുറന്നും പണം മോഷ്ടിച്ചു. പള്ളിക്ക് ഒരു കിലോമീറ്റര്‍ ദൂരത്തെ കണ്ണന്തറ-തട്ടാരക്കാട് റോഡിലെ കാണിക്കവഞ്ചിയുടെ വാതില്‍ പൂട്ട് തകര്‍ത്ത് പണം അപഹരിച്ചു. കാണിക്കവഞ്ചികളില്‍ നിന്ന് കാല്‍ലക്ഷം രൂപയോളം നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. വാതിലുകളും മറ്റും തകര്‍ത്തതില്‍ 7000ലധികം രൂപയുടെ നഷ്ടം സംഭവിച്ചു. അഞ്ച് ദിവസമായി പള്ളിയില്‍ പ്രത്യേക ക്ളാസ് നടന്നുവരികയായിരുന്നു. കോഴ്സിന്‍െറ സമാപനമായിരുന്നു ബുധനാഴ്ച. അന്ന് രാത്രി എട്ടോടെ പള്ളി പൂട്ടി വികാരി ഫാ. മാത്യൂസ് പുരക്കല്‍ സമീപത്തെ താമസ സ്ഥലത്തേക്ക് പോയി. വ്യാഴാഴ്ച രാവിലെ പള്ളി ശുശ്രൂഷകന്‍ ബിജു എത്തിയപ്പോഴാണ് വാതില്‍ തകര്‍ത്തത് കണ്ടത്. പെരിന്തല്‍മണ്ണ പൊലീസത്തെി അന്വേഷണം ആരംഭിച്ചു. വരിലടയാള വിദഗ്ധരും സ്ഥലത്തത്തെി പരിശോധന നടത്തി. കഴിഞ്ഞ സെപ്റ്റംബര്‍ അഞ്ചിനും ഇതേ രീതിയില്‍ പള്ളി കുത്തിത്തുറന്ന് കാണിക്ക വഞ്ചി മോഷ്ടിച്ചിരുന്നു. അന്ന് ഇതേകുറിച്ച് പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ളെന്ന് ഫാ. മാത്യൂസ് പുരക്കല്‍ ഡിവൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.