എടവണ്ണപ്പാറ: ചാലിയാറില്‍ മാലിന്യം തള്ളാനത്തെിയയാളെ നാട്ടുകാര്‍ പിടികൂടി. എടശ്ശേരിക്കടവ് പാലത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 5.15നാണ് സംഭവം. പിടിയിലായ കിഴിശ്ശേരി തവനൂര്‍ സ്വദേശി തുവ്വക്കോട് സെയ്തലവിക്കെതിരെ വാഴക്കാട് പൊലീസ് കേസെടുത്തു. മാലിന്യക്കെട്ടുകള്‍ കൊണ്ടുവന്ന ഓട്ടോ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടാഴ്ചക്കിടെ ആറ് തവണ മാലിന്യം തള്ളിയതായി ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. നേരത്തെ തള്ളിയ മാലിന്യം ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയപ്പോള്‍ പ്രദേശത്തെ എക്സാറ്റ് ക്ളബ് പ്രവര്‍ത്തകര്‍ പുഴയില്‍ ഇറങ്ങി മാറ്റിയിരുന്നു. മാലിന്യക്കെട്ടുകള്‍ നാട്ടുകാര്‍ പ്രതിയെകൊണ്ടുതന്നെ കരയിലത്തെിച്ചു. കോഴിക്കോട് കളന്‍തോട് ഭാഗത്ത് നിന്നാണ് ഇയാള്‍ മാലിന്യം കൊണ്ടുവന്നതെന്ന് വാഴക്കാട് പൊലീസ് പറഞ്ഞു. എടശ്ശേരികടവ് പാലത്തിന് സമീപം ചാലിയാറില്‍ നിന്നാണ് കൊണ്ടോട്ടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് കുടിവെള്ളം എത്തിക്കുന്നത്. കൂടാതെ കിന്‍ഫ്ര, കോഴിക്കോട് കോര്‍പ്പറേഷന്‍ എന്നിവിടങ്ങളിലേക്ക് ശുദ്ധവെള്ളമത്തെിക്കാനുള്ള ജലസംഭരണികളും ചാലിയാറില്‍ തന്നെയാണ്. അടുത്ത ദിവസങ്ങളില്‍ ചാലിയാറില്‍ കുളിക്കാനിറങ്ങിയ പലര്‍ക്കും ചൊറിച്ചില്‍ അനുഭവപ്പെട്ടതായും വാര്‍ത്തയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.