പൂക്കോട്ടുംപാടം: കേരള ക്രിക്കറ്റ് അസോസിയേഷന്‍ നടത്തുന്ന അണ്ടര്‍ -16 ഗേള്‍സ് ക്രിക്കറ്റ് മത്സരങ്ങളില്‍ ഉത്തര മേഖലയെ രഞ്ജുഷ നയിക്കും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളുള്‍പ്പെടുന്ന നോര്‍ത് സോണ്‍ മത്സരങ്ങളില്‍ മലപ്പുറത്തിന് വേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനമാണ് രഞ്ജുഷയെ ക്യാപ്റ്റന്‍ സ്ഥാനത്ത് എത്തിച്ചത്. പൂക്കോട്ടുംപാടം അത്തിക്കല്‍ രാമന്‍-പ്രസന്ന ദമ്പതികളുടെ മകളായ രഞ്ജുഷ 2014ലാണ് കളിക്കളത്തില്‍ സജീവമായത്. പൂക്കോട്ടുംപാടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ആരംഭിച്ച ക്രിക്കറ്റ് അറ്റ് സ്കൂള്‍ പദ്ധതിയിലൂടെയായിരുന്നു തുടക്കം. ഇപ്പോള്‍ വയനാട് ക്രിക്കറ്റ് അക്കാദമിയില്‍ പഠനം നടത്തുന്ന രഞ്ജുഷ രണ്ടാം തവണയാണ് സോണല്‍ ടീമിലത്തെുന്നത്. രഞ്ജുഷക്ക് പുറമെ ഇ. ആര്യ, പി.ടി. നന്ദിനി, പി.ആര്‍. ശില്‍പ എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്. ഏപ്രില്‍ 27ന് തൃപ്പൂണിത്തുറയിലാണ് മത്സരങ്ങള്‍ നടക്കുക. വയനാട് ക്രിക്കറ്റ് അക്കാദമിയിലെ ദീപ്തി വാവയാണ് പരിശീലക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.