കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിന്‍െറ കൈവശമുള്ള പുറമ്പോക്ക് ഭൂമിയില്‍ അനധികൃതമായി കെട്ടിടം നിര്‍മിച്ചതിനെതിരെ ഡി.വൈ.എഫ്.ഐ സമരത്തിന്. അങ്ങാടി ചിറക്കലിലെ ചേറുമ്പ് ഇക്കോ ടൂറിസം വില്ളേജിന് തൊട്ടരികിലുള്ള ഭൂമിയിലാണ് കെട്ടിടം പണിതിരിക്കുന്നത്. കെട്ടിടത്തില്‍ ഇപ്പോള്‍ ഒരു ബേക്കറി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പരാതിയില്‍ കരുവാരകുണ്ട് വില്ളേജ് ഓഫിസര്‍ നടത്തിയ അന്വേഷണത്തില്‍ കെട്ടിട നിര്‍മാണം പുറമ്പോക്കില്‍ തന്നെയെന്ന് കണ്ടത്തെി. ഇക്കാര്യം ചൂണ്ടിക്കാട്ടി പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നല്‍കുമെന്നും വില്ളേജ് ഓഫിസര്‍ പറഞ്ഞു. ചേറുമ്പ് ഇക്കോ ടൂറിസം വില്ളേജിനായി പുറമ്പോക്ക് ഭൂമിയെന്ന നിലയില്‍ ഈ ഭാഗത്ത് സ്ഥലം ഏറ്റെടുക്കുകയും നികത്തി നിര്‍മാണ പ്രവര്‍ത്തനം തുടങ്ങുകയും ചെയ്തിരുന്നു. പിന്നീട് സ്ഥലം രേഖകള്‍ കാണിച്ച് ഉടമകള്‍ തിരിച്ചു പിടിക്കുകയായിരുന്നു. പദ്ധതി ചെലവില്‍ വന്‍ തുക ചെലവിട്ട് നിരപ്പാക്കിയ സ്ഥലം ഇപ്പോള്‍ സ്വകാര്യ വാഹന പാര്‍ക്കിങ് ഏരിയയായി ഉപയോഗിക്കുന്നത് വന്‍ വിവാദമായിട്ടുണ്ട്. ഈ സ്ഥലത്തിന് തൊട്ടടുത്തായാണ് ഇപ്പോള്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത്. അതേസമയം, പുറമ്പോക്ക് ഭൂമിയില്‍ നിര്‍മിച്ച കെട്ടിടത്തിന് പഞ്ചായത്തിന്‍െറ അനുമതിയും വൈദ്യുതിയും എങ്ങനെ ലഭിച്ചുവെന്നതിലും ദുരൂഹതയുണ്ട്. ഗ്രാമപഞ്ചായത്ത് നടപടി സ്വീകരിച്ചില്ളെങ്കില്‍ സമരവുമായി മുന്നോട്ടുപോകുമെന്ന് ഡി.വൈ.എഫ്.ഐ പ്രസിഡന്‍റ് പി. നുഹ്മാന്‍, സെക്രട്ടറി ഇ. ലിനീഷ് എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.