പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പൂരാഘോഷങ്ങള്‍ അഞ്ചാം നാളിലേക്ക് കടന്നതോടെ ഭക്തജന ബാഹുല്യം ഏറി. ദേവീദര്‍ശനത്തിനും ആഘോഷ ചടങ്ങുകളില്‍ പങ്കാളികളാകാനും ദൂരെ ദിക്കുകളില്‍ നിന്നുപോലും ഭക്തര്‍ രാപ്പകല്‍ ക്ഷേത്രത്തില്‍ എത്തുന്നുണ്ട്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മുതല്‍ വിഷുക്കണി ദര്‍ശനത്തിന് സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനാവലിയാണ് എത്തിയത്. മൂന്നാം പൂരനാളില്‍ രാത്രി ഏഴിനാണ് കൊടിയേറ്റ് ചടങ്ങ് നടന്നത്. ഭഗവതിക്ക് വടക്കേനടയിലും ശിവന് കിഴക്കേനടയിലുമാണ് ഉത്സവക്കൊടിയേറ്റ് നടത്തിയത്. വടക്കേനടയില്‍ തന്ത്രി പന്തലക്കോടത്ത് നാരായണന്‍ നമ്പൂതിരിയും കിഴക്കേനടയില്‍ പന്തലക്കോടത്ത് സജി നമ്പൂതിരിയും കൊടിയേറ്റിന് കാര്‍മികത്വം വഹിച്ചു. ഒന്നാം പൂരദിവസം മുതല്‍ മൂന്ന് ദിവസം പടഹാദി മുറയില്‍ ആരംഭിച്ച ഉത്സവച്ചടങ്ങുകള്‍ കൊടിയേറ്റത്തോടെ ധ്വജാതി മുറയിലേക്ക് മാറ്റി. വ്യാഴം വൈകീട്ട് ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം ഏറെ ഹൃദ്യമായി. നാലാം പൂര ദിവസമായ വെള്ളിയാഴ്ച സന്ധ്യക്ക് നവധാന്യങ്ങള്‍ മുളയിട്ടത് മുതല്‍ പൂജാകര്‍മങ്ങള്‍ അംഗുരാദി മുറയിലാണ് ആരംഭിച്ചത്. അമര, തൊമര, മുതിര, യവം, തിന, ഉഴുന്ന്, കടുക്, പയറ്, നെല്ല് എന്നീ നവധാന്യങ്ങളാണ് നാലാം ദിവസം വൈകീട്ട് മുളയിടാന്‍ വെച്ചത്. മുളയിടാന്‍ വെച്ച ധാന്യങ്ങളുടെ മുകുളങ്ങളാണ് 11ാം പൂര ദിവസം ഭക്തര്‍ക്ക് പ്രസാദമായി നല്‍കുക. അനിതദാസും സംഘവും ക്ഷേത്രാങ്കണത്തില്‍ അവതരിപ്പിച്ച തിരുവാതിരയോടെയാണ് വെള്ളിയാഴ്ച ആഘോഷങ്ങള്‍ക്ക് തുടക്കമായത്. രാവിലെ പന്തീരടി പൂജക്ക് ശേഷം ഏഴാമത്തെ ആറാട്ടിന് കൊട്ടിയിറങ്ങി. ഉച്ചക്ക് ശേഷം ചാക്യാര്‍കൂത്ത്, ഓട്ടന്തുള്ളല്‍, നാഗസ്വരം, പാഠകം എന്നിവയും കോഴിക്കോട് പ്രശാന്ത് വര്‍മ അവതരിപ്പിച്ച മാനസ ജപലഹരിയും ഭക്തര്‍ക്ക് ആകര്‍ഷകമായി. രാത്രി ഒമ്പതരക്ക് എട്ടാം ആറാട്ടിന് കൊട്ടിയിറങ്ങി. തുടര്‍ന്ന് വൈലോങ്ങര പൊന്‍ചിലമ്പ് നാടന്‍പാട്ട് സംഘം നാടന്‍ പാട്ടുകളുടെ കച്ചേരി അവതരിപ്പിച്ചു. അഞ്ചാംപൂരം ഇന്ന് നൃത്താര്‍ച്ചന 7.30, പന്തീരടി പൂജ 9.00, കൊട്ടിയിറക്കം -ഒമ്പതാം ആറാട്ട് 9.30, ചാക്യാര്‍ കൂത്ത് 3.00, ഓട്ടന്തുള്ളല്‍ 4.00, പാഠകം 5.00, ശിവന്‍െറ ഭൂതബലി 6.30, കൊട്ടിയിറക്കം -പത്താം ആറാട്ട് 7.30, കഥകളി -സന്താന ഗോപാലം, കീചകവധം 10.00.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.