വിഷരഹിത പച്ചക്കറികള്‍ മുതല്‍ ഒൗഷധങ്ങള്‍ വരെ വിഷുപ്പാടം വിഷുവാണിഭത്തിന് തിരക്കേറി

തിരൂര്‍: ചരിത്ര സ്മൃതികളുറങ്ങുന്ന തൃക്കണ്ടിയൂര്‍ വിഷുപ്പാടത്ത് നഗരസഭയും നാട്ടുകാരും ചേര്‍ന്ന് ഒരുക്കിയ വിഷുവാണിഭത്തില്‍ തിരക്കേറുന്നു. വിഷരഹിത പച്ചക്കറികള്‍ മുതല്‍ ഒൗഷധങ്ങള്‍ വരെ വില്‍പനക്കുള്ളതിനാല്‍ സ്ത്രീകളടക്കം ഒട്ടേറെയാളുകളാണ് ദിവസവും ചന്തയിലത്തെുന്നത്. നാടന്‍ പച്ചക്കറിക്കാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. ജൈവ വളം, അച്ചാര്‍, മധുരപലഹാരങ്ങള്‍, പാനീയങ്ങള്‍, ഫലവൃക്ഷത്തൈകള്‍, പുഷ്പ പ്രദര്‍ശനം, കത്തി മുതല്‍ കൈക്കോട്ട് വരെ തുടങ്ങിയവയും വാണിഭത്തിലുണ്ട്. വസ്ത്രങ്ങള്‍, ചക്ക, അക്വാറിയം, പ്രകൃതിദത്ത അരി, അവില്‍, ധാന്യപ്പൊടികള്‍, മണ്‍പാത്രങ്ങള്‍, വിത്തുകള്‍ തുടങ്ങിയവയുമുണ്ട്. ബുധനാഴ്ച മുതല്‍ മൊബൈല്‍ഫോണ്‍, ടാബ്ലറ്റ് തുടങ്ങിയവയും ലഭ്യമാകും. മുപ്പതോളം വില്‍പന സ്റ്റാളുകള്‍ ഇവിടെയുണ്ട്. രാവിലെ തുടങ്ങുന്ന ചന്തയില്‍ രാത്രി വരെയും സന്ദര്‍ശകരത്തെുന്നു. തിരക്കില്ലാതെ ഇഷ്ടമുള്ളവ തെരഞ്ഞെടുക്കാന്‍ സാവകാശം ലഭിക്കുന്നതാണ് സ്ത്രീകളെ ആകര്‍ഷിക്കുന്നത്. വൈകീട്ട് കലാപരിപാടികളുള്ളത് മേളയെ ആകര്‍ഷണീയമാക്കുന്നു. ചൊവ്വാഴ്ച പ്രദേശവാസികളായ കുട്ടികളുടെ കലാപരിപാടികള്‍ അരങ്ങേറി. വിഷുദിനത്തിലാണ് സമാപനം. അന്ന് പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് സിനിമാറ്റിക് ഡാന്‍സ് മത്സരവും ഒരുക്കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.