കൊണ്ടോട്ടി: മേഖലയില്‍ പനി ബാധിച്ചവരുടെ എണ്ണം വര്‍ധിക്കുന്നു. എന്നാല്‍, പനി നിയന്ത്രണവിധേയമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. നെടിയിരുപ്പിലാണ് പനി ബാധിതരുടെ എണ്ണം കൂടുതല്‍. ചീക്കോട്, മൊറയൂര്‍, പുളിക്കല്‍, കൊണ്ടോട്ടി, ചെറുകാവ്, പള്ളിക്കല്‍ എന്നിവിടങ്ങളിലും പനി വ്യാപിക്കുന്നുണ്ട്. നെടിയിരുപ്പിലെ ഒരു വിവാഹവീട്ടിലേക്ക് വാഹനത്തില്‍ കൊണ്ടുവന്ന വെള്ളത്തിലാണ് പനി പരത്തുന്ന ബാക്ടീരിയകള്‍ കടന്നുകൂടിയതെന്നാണ് ഒൗദ്യോഗിക വിശദീകരണമെങ്കിലും മറ്റ് പല സ്ഥലങ്ങളിലും പനി കണ്ടത്തെിയതോടെ ആശങ്ക വര്‍ധിച്ചിരിക്കുകയാണ്. നെടിയിരുപ്പിലെ മണാരില്‍ നൂറോളം പേര്‍ക്ക് പനി ബാധിച്ചിട്ടുണ്ട്. 122 പേര്‍ക്ക് പനിയുണ്ടെന്നും ഇതില്‍ 22 പേര്‍ മാത്രമാണ് ആശുപത്രിയിലെന്നുമാണ് ആരോഗ്യവിഭാഗം പറയുന്നത്. കോഴിക്കോട്, മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രികളിലും കൊണ്ടോട്ടിയിലെ സി.എച്ച്.സി, മേഴ്സി, റിലീഫ് ആശുപത്രികളിലുമുള്ളവരുടെ കണക്കാണിത്. എന്നാല്‍, കോഴിക്കോട്ടെയും മലപ്പുറത്തെയും രാമനാട്ടുകരയിലെയും സ്വകാര്യ ആശുപത്രികളിലും കൊണ്ടോട്ടി ഭാഗത്തുള്ളവര്‍ ചികിത്സയിലുണ്ട്. ഇത് കൂടിയാവുമ്പോള്‍ എണ്ണം 200 കടക്കും. ഇതൊന്നും ആരോഗ്യവിഭാഗത്തിന്‍െറ കണക്കിലില്ല. നെടിയിരുപ്പിലെ വിവാഹവീട്ടില്‍ നിന്ന് ഭക്ഷണം കഴിക്കാതെ വെള്ളം മാത്രം കുടിച്ചവര്‍ക്കും പനി ബാധിച്ചതോടെയാണ് രോഗം വെള്ളത്തിലൂടെ പകര്‍ന്നതാണെന്ന് കണ്ടത്തെിയത്. പനി, തലവേദന, ഛര്‍ദി, ശരീരവേദന എന്നിവയാണ് ലക്ഷണങ്ങള്‍. താല്‍മോണല്ല ബാക്ടീരിയയെയാണ് വെള്ളത്തില്‍ കണ്ടത്തെിയത്. സാമ്പിള്‍ മഹാരാഷ്ട്രയിലെ ട്യൂണോ വൈറോളജി ലാബിലേക്കും സര്‍ക്കാര്‍ ലാബുകളിലേക്കും പരിശോധനക്കയച്ചിട്ടുണ്ട്. പനി മാരകമല്ളെന്നും മരുന്നിനോടൊപ്പം ഒരാഴ്ചത്തെ വിശ്രമവും മതിയെന്ന് ആരോഗ്യവിഭാഗം പറയുമ്പോള്‍ ടൈഫോയ്ഡിന് സമാന ലക്ഷണങ്ങളാണ് കാണുന്നതെന്ന് സ്വകാര്യ ആശുപത്രി വൃത്തങ്ങള്‍ പറയുന്നു. ഡി.എം.ഒ വി. ഉമര്‍ ഫാറൂഖിന്‍െറ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കുടിവെള്ളത്തില്‍ നിന്നാണ് രോഗം പകര്‍ന്നതെന്ന് കണ്ടത്തെിയത്. നേരത്തെ പ്രദേശത്ത് നിരവധി പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇത് നിയന്ത്രണ വിധേയമായി മാസങ്ങള്‍ കഴിഞ്ഞപ്പോഴാണ് വീണ്ടും പനിബാധ കണ്ടത്തെിയത്. വാഹനങ്ങളില്‍ വെള്ളമത്തെിക്കുന്നത് പരിശോധിക്കാന്‍ നിലവില്‍ മാര്‍ഗങ്ങളില്ല. ചൊവ്വാഴ്ച നെടിയിരുപ്പില്‍ മെഗാ മെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. അതേസമയം, വെള്ളമത്തെിച്ചവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.