പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം റെയില്‍വേ മേല്‍പ്പാലം വന്നതോടെ വാഹന ഗതാഗതക്കുരുക്കിന് ആശ്വാസമായെങ്കിലും ദേശീയപാതയുടെ ഭാഗമായിരുന്ന പഴയ റോഡ് റെയില്‍വേ അധികൃതര്‍ അടച്ച് വേലി കെട്ടി. കാല്‍നടയാത്രക്കാര്‍ക്ക് പോലും കടന്ന് പോകാന്‍ കഴിയാത്ത വിധത്തില്‍ റെയില്‍വേ ഇരുമ്പ് ഗര്‍ഡര്‍ കൊണ്ട് വഴി കൊട്ടിയടക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ഭാഗത്തുനിന്ന് വരുന്നവര്‍ക്കും അങ്ങാടിപ്പുറം ഭാഗത്തുനിന്നുള്ളവര്‍ക്കും ഇരുഭാഗത്തേക്കും നടന്ന് പോകാന്‍ കഴിയാത്ത സാഹചര്യമാണ് ഇപ്പോള്‍. ഗേറ്റിന് സമീപത്തെ തരകന്‍ ഹൈസ്കൂളിലേക്ക് പെരിന്തല്‍മണ്ണ ഭാഗത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. എം.എല്‍.എമാരും പ്രാദേശിക ഭരണകൂടവും അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തരകന്‍ ഹൈസ്കൂളിലേക്കുള്ള പ്രധാന കവാടം നേരത്തെ റെയില്‍വെ അടച്ചിരുന്നു. റെയില്‍വേ വെച്ച ഇരുമ്പ് ഗര്‍ഡറുകള്‍ക്ക് മുകളിലൂടെ സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും കയറി മറികടക്കാന്‍ ഏറെ പ്രയാസമുണ്ട്. മേല്‍പ്പാലത്തിന് മുകളിലൂടെ കാല്‍നടയാത്രക്ക് വഴിയൊരുക്കാമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും പിന്നിട് അത ്ഉപേക്ഷിച്ചു. അതിനാല്‍ മേല്‍പ്പാലത്തിലൂടെയുള്ള കാല്‍നടയാത്ര അസാധ്യമാണ്. ഒരാഴ്ച മുമ്പ് തൊട്ടടുത്തുള്ള ജമാമസ്ജിദ്, ദേശസേവിനി വായനശാല എന്നിവിടങ്ങളിലേക്ക് കാലങ്ങളായി ഉപയോഗിച്ചിരുന്ന വഴിക്ക് അതിരിട്ട് റെയില്‍വേ കുറ്റി നാട്ടിയത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.