സബ് ഏജന്‍റുമാര്‍ കരാര്‍ എടുക്കുന്നത് 4500 രൂപക്ക്

വെട്ടത്തൂര്‍: പാതയോരങ്ങളില്‍ മാലിന്യം തള്ളാന്‍ ഒരു ലോഡിന് സബ് ഏജന്‍റുമാര്‍ കരാര്‍ എടുക്കുന്നത് 4500 രൂപക്ക്. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍റാണ് പെരിന്തല്‍മണ്ണയിലേക്കും പരിസരങ്ങളിലേക്കും മാലിന്യമത്തെിക്കുന്നതെന്ന് വെട്ടത്തൂരില്‍ നാലംഗ സംഘത്തിന്‍െറ അറസ്റ്റോടെ തെളിഞ്ഞു. കോഴിക്കോട് ജില്ലയിലെ പല ഭാഗങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യമാണ് ലോറികളില്‍ ഇവിടെയത്തെിക്കുന്നത്. രാത്രികളില്‍ എത്തിക്കുന്ന മാലിന്യം ഏത് റോഡിലാണ് തള്ളേണ്ടതെന്ന് പറഞ്ഞുകൊടുക്കുക മാത്രമാണ് സബ് ഏജന്‍റുമാരുടെ ജോലി. ഈ പാതയിലൂടെ സഞ്ചരിച്ച് വിവിധ ഭാഗങ്ങളിലായി മാലിന്യചാക്കുകള്‍ തള്ളുകയാണ് ചെയ്യുന്നത്. വാഹനത്തിന് പിറകെ സബ് ഏജന്‍റുമാര്‍ എസ്കോര്‍ട്ട് പോകും. ഇതിനാണ് 4500 രൂപ ലഭിക്കുക. വെട്ടത്തൂരില്‍ മാത്രം നാല് ഏജന്‍റുമാര്‍ ഉള്ളതായി സൂചനയുണ്ട്. വെട്ടത്തൂരില്‍ ലോറി പിടികൂടിയ റോഡില്‍ സെപ്റ്റംബര്‍ ഒന്നിന് 60 ചാക്ക് മാലിന്യം തള്ളിയത് നാട്ടുകാര്‍ക്ക് ദുരിതമായിരുന്നു. വെട്ടത്തൂര്‍ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ മാലിന്യം തള്ളുന്നത് വര്‍ധിച്ചതോടെ മുമ്പ് നാട്ടുകാര്‍ രാത്രി കാവലിരുന്ന് പിടികൂടി പൊലീസിന് കൈമാറിയിരുന്നെങ്കിലും വീണ്ടും തുടര്‍ന്നു. തെങ്ങിന്‍തോപ്പുകള്‍ കേന്ദ്രീകരിച്ച് മാലിന്യം കുഴിച്ചിടാന്‍ എത്തിയവരെയും പിടികൂടി പൊലീസിന് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസം പിടിയിലായ രണ്ട് പ്രതികളും വെട്ടത്തൂര്‍ സ്വദേശികളാണ്. പ്രതികളുടെ അറസ്റ്റോടെ പ്രദേശങ്ങളിലെ മാലിന്യദുരിതം അവസാനിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.