വേദനയില്‍ നീറുന്ന നബീഹിന് പെരുന്നാള്‍ ആശംസയുമായി കൂട്ടുകാരത്തെി

കാളികാവ്: രോഗത്തിന്‍െറ നോവുകളുമായി കഴിയുന്ന പള്ളിശ്ശേരിയിലെ നബീഹിന് സാന്ത്വനമേകാന്‍ സ്കൂളിലെ കൂട്ടുകാര്‍ എത്തി. അടക്കാകുണ്ട് ക്രസന്‍റ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എട്ടാംക്ളാസ് വിദ്യാര്‍ഥിയായ പി.കെ. നബീഹിന് രോഗക്കിടക്കയില്‍ പെരുന്നാള്‍ ആശംസ നേരാനാണ് സ്കൂള്‍ മാനേജര്‍ എ.പി. ബാപ്പുഹാജിയും പ്രധാനാധ്യാപകന്‍ ജോഷിപോളും കുട്ടികളെ കൂട്ടി എത്തിയത്. വൃക്കകള്‍ തകരാറിലായ നബീഹ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൃക്കകള്‍ മാറ്റിവെക്കാനുള്ള തയാറെടുപ്പിലാണ്. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന നബീഹ് കഴിഞ്ഞ ദിവസമാണ് തല്‍ക്കാലികമായി ആശുപത്രി വിട്ടത്. ആശുപത്രിയില്‍ നബീഹിനെ കാണാന്‍ അധ്യാപകര്‍ എത്തിയിരുന്നു. എന്നാല്‍ കൂട്ടുകാര്‍ക്ക് നബീഹനെ കാണാനായിരുന്നില്ല. നബീഹിനെ നേരില്‍ കണ്ട് തങ്ങള്‍ സമാഹരിച്ച ചികിത്സാ സഹായം നബീഹിനും പിതാവ് അബ്ദുല്‍ അസീസിനും കുട്ടികള്‍ കൈമാറി. അതോടൊപ്പം സ്നേഹത്തില്‍ ചാലിച്ച പെരുന്നാള്‍ ആശംസയും. എന്‍.എസ്.എസ്, റെഡ് ക്രോസ്, സ്കൗട്ട് എന്നിവയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ ആറേകാല്‍ ലക്ഷം രൂപ പിരിച്ചു നല്‍കി. സ്കൂള്‍ അധ്യാപകരും വിഹിതം നല്‍കി. സ്കൂള്‍ മാനേജര്‍ എ.പി. ബാപ്പുഹാജി ചെക്ക് കൈമാറി. ജില്ലാ പഞ്ചായത്തംഗം പി. ഖാലിദ്, പ്രധാനാധ്യാപകന്‍ ജോഷി പോള്‍, പ്രിന്‍സിപ്പല്‍ കെ. അനസ്, അധ്യാപകരായ എന്‍.കെ. യൂസഫ്, കെ.പി. ഹൈദരലി, എം. മുഹമ്മദ് ബഷീര്‍, എ.കെ. മുഹമ്മദലി, ഐ. ജയപാലന്‍, ബുഷ്റ, സുഹ്റ, രേഷ്മ, ചികിത്സാകമ്മിറ്റി ഭാരവാഹികളായ കെ. ശിഹാബ്, ഇ.പി. ഉമ്മര്‍, ജമാല്‍ മുസ്ലിയാര്‍, കമാല്‍ പള്ളിശ്ശേരി എന്നിവര്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.